മുഫീദയുടെ ആത്മഹത്യ ഒന്നാം പ്രതി കീഴടങ്ങി
ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും മുമ്പില്‍ വെച്ച് ദേഹത്ത് തീകൊളുത്തി ആത്മഹത്യചെയ്ത പുലിക്കാട് കണ്ടിയില്‍പൊയില്‍ മുഫീദ (48)യുടെ മരണവുമായി ബന്ധപ്പെട്ട് പോലീസെടുത്ത കേസിലെ ഒന്നാം പ്രതിയായ ഭര്‍ത്താവ് പുലിക്കാട് ടി കെ ഹമീദ് ഹാജി (57) പോലീസില്‍ കീഴടങ്ങി. ജൂലൈ 3ന് ആത്മഹത്യാശ്രമം നടത്തിയ വീട്ടമ്മ സെപ്തംബര്‍ 2 നായിരുന്നു മരണപ്പെട്ടത്. തുടര്‍ന്ന് ഒളിവില്‍ പോയ രണ്ടാം ഭര്‍ത്താവ് കൂടിയായ ഹമീദ് ഹാജി മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യം ലഭിക്കാതെ വന്നപ്പോഴാണ് ഇന്ന് പോലീസില്‍ കീഴടങ്ങിയത്.
കേസിലെ രണ്ടാംപ്രതി ഹമീദ്ഹാജിയുടെ ആദ്യഭാര്യയിലെ മകന്‍ ജാബിറിനെ പോലീസ് പിടികൂടി റിമാന്റ് ചെയ്തിരുന്നു.കേസിലെ മറ്റൊരു പ്രതിയായ ഹമീദ് ഹാജിയുടെ അനുജന്‍ നാസര്‍ സംഭവത്തിന് ശേഷം വിദേശത്താണ്.