കോറോംസ്റ്റാര്‍വിഷന്‍ കേബിള്‍ നെറ്റ്വര്‍ക്കിന്റെ നവീകരിച്ച കണ്‍ട്രോള്‍ റൂമിന്റെയും,കസ്റ്റമര്‍ സര്‍വീസ് സെന്ററിന്റെയും ഉദ്ഘാടനം വയനാട് വിഷന്‍ മാനേജിംഗ് ഡയറക്ടര്‍ പി എം ഏലിയാസ് നിര്‍വഹിച്ചു.കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ മാനന്തവാടി മേഖലാ പ്രസിഡണ്ട് തങ്കച്ചന്‍ പുളിഞ്ഞാല്‍ അധ്യക്ഷനായിരുന്നു.മേഖലാ സെക്രട്ടറി വിജിത്ത് വെള്ളമുണ്ട, ജില്ലാ കമ്മിറ്റി അംഗം ജോമേഷ്, ഹിഷാം കോറോം, അഷ്‌റഫ് പി, കെ, പ്രദീപ് കുമാര്‍, നൗഫല്‍,സലാം തുടങ്ങിയവര്‍ സംസാരിച്ചു.ഉദ്ഘാടനത്തോടനുബന്ധിച്ച് പുതിയ കണക്ഷന്‍ എടുക്കുന്ന ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഓഫര്‍ ഒരുക്കിയിട്ടുണ്ട്.എല്ലാ അത്യാധുനിക സൗകര്യങ്ങളോടും കൂടിയ കണ്‍ട്രോള്‍ റൂം,കസ്റ്റമര്‍ സര്‍വീസ് സെന്റര്‍ തുടങ്ങിയവു് ഒരുക്കിയിട്ടുണ്ട്. പന്ത്രണ്ടാം മൈല്‍, കാഞ്ഞിരങ്ങാട്, മക്കിയാട്, കോറം, നിലവില്‍ പുഴ, കുഞ്ഞോം, മട്ടിലയം,തുടങ്ങിയ പ്രദേശങ്ങളില്‍ കേരള വിഷന്‍ ഡിജിറ്റല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗിക്കുന്ന ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് ഞൊടിയിടയില്‍. സര്‍വീസും, കസ്റ്റമര്‍ കെയര്‍ പ്രവര്‍ത്തനങ്ങളും ലഭ്യമാക്കാനുള്ള വിപുലമായ ഒരുക്കങ്ങളാണ് സെന്ററില്‍ തയ്യാറാക്കിയിരിക്കുന്നത്്.