ഒരു വട്ടം കൂടിയാ തിരുമുറ്റത്ത്
40 വര്‍ഷത്തിനുശേഷം കൂട്ടുകാര്‍ ഒത്തുകൂടി. വെള്ളമുണ്ട ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ 1982 ബാച്ച് എസ്എസ്എല്‍സി പരീക്ഷയെഴുതിയ കൂട്ടുകാരാണ് വീണ്ടും ഒത്തുകൂടിയത്. അന്നത്തെ അധ്യാപകര്‍ കൂടി സംഗമത്തില്‍ എത്തിയതോടെ കൂടിച്ചേരല്‍ ഇരട്ടിമധുരമായി.
വെള്ളമുണ്ട ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ 1982 ബാച്ച് എസ് എസ് എല്‍ സി വിദ്യാര്‍ത്ഥികള്‍ 40 വര്‍ഷത്തിന് ശേഷം കഴിഞ്ഞദിവസം ഒത്തുകൂടിയത്.വെള്ളമുണ്ട സിറ്റി ആഡിറ്റോറിയത്തിലാണ് പഴയകാല ഗുരുവര്യന്മാരെ ആദരിച്ചുകൊണ്ട് പുനസ്സമാഗമം സംഘടിപ്പിച്ചത്.തങ്ങള്‍ പഠിച്ച സ്‌കൂളില്‍ നിന്നും അധ്യാപകരെ വാദ്യമേളങ്ങളോടെ ഹാളിലേക്കാനയിച്ചെത്തിച്ചാണ് പരിപാടികള്‍ ആരംഭിച്ചത്.ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച വാട്സാപ്പ് കൂട്ടായ്മയിലൂടെയാണ് ഇരുനൂറിലധികം വരുന്ന സഹപാഠികളെ കണ്ടെത്തിയാണ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും കലാപരിപാടികളും നടത്തിയത്. സന്തോഷങ്ങളും സങ്കടങ്ങളും വിശേഷങ്ങളും പങ്കുവെച്ച് കൂട്ടുകാരെല്ലാം 40 വര്‍ഷം പുറകോട്ട് പോയി.അന്ന് പഠിപ്പിച്ച വി ശങ്കരന്‍ മാസ്റ്റര്‍,എം ചന്ദ്രന്‍ മാസ്റ്റര്‍,ലീല ടീച്ചര്‍,വിജയന്‍ മാസ്റ്റര്‍,ശ്രീധരന്‍ മാസ്റ്റര്‍,വാസുദേവന്‍ മാസ്റ്റര്‍., ജോര്‍ജ് മാസ്റ്റര്‍, ശോശാമ്മ ടീച്ചര്‍, കൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങിയ ഗുരുക്കന്മാര്‍ എത്തിയത് ഇരട്ടി മധുരമായി. ദിലീപ് കുമാര്‍,ഇ കെ മധു,കെ ടി മമ്മൂട്ടി തുടങ്ങിയവര്‍ പരിപാടികള്‍ നേതൃത്വം നല്‍കി.