ലഹരി വിരുദ്ധ മാസാചരണത്തിന് ജിഇസി വയനാടില്‍ സമാപനം.
കേരള ഗവണ്‍മെന്റിന്റെ ‘സേ നോ ടു ഡ്രഗ്സ്’ ക്യാമ്പയിനിന്റെ ഭാഗമായി വയനാട് ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ എന്‍എസ്എസ് 168 & 263 യൂണിറ്റുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ മാസാചരണം സമാപിച്ചു. സമാപന ചടങ്ങില്‍ കോളേജിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് മനുഷ്യച്ചങ്ങല രൂപീകരിക്കുകയും ലഹരിക്കെതിരെ പ്രതിജ്ഞ എടുക്കുകയും ചെയ്തു.തലപ്പുഴ പോലീസ് സ്റ്റേഷന്‍ എ.എസ്.ഐ എന്‍.കെ സാദിര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രതീകാത്മകമായി ലഹരി കത്തിച്ചു.കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.അനിത വി.എസ്,ഡിപ്പാര്‍ട്ട്മെന്റ് ഹെഡുമാര്‍,കോളേജ് യൂണിയന്‍ ഭാരവാഹികള്‍,എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ അനസ് എം എം,റിതിന് രാജ് എന്നിവര്‍ സന്നിഹിതരായിരുന്നു