മസാലദോശയില്‍ പല്ലിന് സമാനമായ വസ്തു;ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു
മാനന്തവാടി മെഡിക്കല്‍ കോളേജിന് സമീപത്തെ തൗഫീക്ക് ഹോട്ടലില്‍ നിന്നും വാങ്ങിയ മസാല ദേശയില്‍ പല്ലിന് സമാനമായ വസ്തു. ആശുപത്രിയിലെത്തിയ ഡയാലിസിസ് പേഷ്യന്റിന് വാങ്ങിയ മസാല ദോശയിലാണ് പല്ലിന് സമാനമായ വസ്തു കണ്ടത്. മസാല ദോശ തിരികെ വാങ്ങിയ ഹോട്ടല്‍ അധികൃതര്‍ പണം തിരിച്ച് നല്‍കുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട പി.പി.വിഭാഗം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.പി. നൗഷയുടെ നേതൃത്വത്തില്‍ അധികൃതര്‍ ഇന്നലെ രാത്രി പത്ത് മണിയോടെ ഹോട്ടലില്‍ പരിശോധന നടത്തുകയും പഴകിയ നിലയില്‍ കണ്ടെത്തിയ ചോറ്,കൂറയരിക്കുന്ന അയല,പഴകിയ സാമ്പാര്‍,മീന്‍ കറി എന്നിവ കണ്ടെത്തി നശിപ്പിച്ചു.തുടര്‍ നടപടികള്‍ ഇന്ന് ഉണ്ടായേക്കും.