മാനന്തവാടിയില്‍ വാഹന പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തുന്നു
മാനന്തവാടി നഗരത്തെ വലയ്ക്കുന്ന ഗതാഗതക്കുരുക്കിനും പാര്‍ക്കിംഗ് അസൗകര്യവും പരിഹരിക്കുന്നതിനായാണ് താഴെയങ്ങാടി റോഡില്‍ സ്വകാര്യ വ്യക്തികളുടെ സ്ഥലത്താണ് താല്‍ക്കാലികമായി വാഹന പാര്‍ക്കിങ്ങിന് സൗകര്യമേര്‍പ്പെടുത്തുന്നത്.ഇതോടെ ഗതാഗത കുരുക്കില്‍ വീര്‍പ്പ് മുട്ടുന്ന മാനന്തവാടി നഗരത്തിന് താല്‍ക്കാലിക ആശ്വാസമാകും.സൗജന്യമായാണ് നഗരസഭ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തുന്നത്.
200 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമാണ് നിലവില്‍ ഒരുക്കിയിരിക്കുന്നത്. ടൗണിന്റെ പലഭാഗത്തും വാഹനങ്ങള്‍ ക്രമരഹിതമായിപാര്‍ക്ക് ചെയ്യുന്നത് പലപ്പോഴും ഗതാഗതക്കുരുക്കിന് കാരണമാകാറുണ്ട്.നഗരത്തിലെ പാര്‍ക്കിംഗ് അസൗകര്യം മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്കും ഇതുവഴി പരിഹരിക്കാമെന്നാണ് കരുതുന്നത്. 200 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമാണ് നിലവില്‍ ഒരുക്കിയിരിക്കുന്നത്. എന്തായാലും പാര്‍ക്കിംഗ് സൗകര്യം ഒരുങ്ങുന്നതോടെ ഗതാഗത കുരുക്കില്‍ വീര്‍പ്പ് മുട്ടുന്ന മാനന്തവാടി നഗരത്തില്‍ പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ തെല്ലൊരു ആശ്വാസമാകും.