പൂതാടി പഞ്ചായത്തില്‍ എബിസിഡി ക്യാമ്പെയിന് നാളെ തുടക്കം
പൂതാടി പഞ്ചായത്തിലെ പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അടിസ്ഥാന ആധികാരിക രേഖകള്‍ നല്‍കുന്നതിന് തീവ്രയജ്ഞ പരിപാടിക്ക് നാളെ തുടക്കം 8,9,10 തിയ്യതികളില്‍ കേണിച്ചിറ സെന്റ് സെബാസ്റ്റിന്‍സ് പാരിഷ് ഹാളിലാണ് പരിപാടി.പൂതാടി പഞ്ചായത്തിലെ രേഖകള്‍ ലഭിക്കാത്ത 3100 ആദിവാസി കുടുംബങ്ങള്‍ക്കാണ് ഡിജിറ്റല്‍ രേഖ തയ്യാറാക്കി നല്‍കുന്നത്.പൂതാടി പഞ്ചായത്ത്,പട്ടിക വര്‍ഗ്ഗ വികസന വകുപ്പ്,ഐ ടി മിഷന്‍, അക്ഷയേ കേന്ദ്രം, മറ്റ് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവരുടെ സഹായത്തോടെയാണ് പരിപാടി.ആധാര്‍ അടക്കം തെറ്റ് തിരുത്തുന്നതിനടക്കമുള്ള സൗകര്യങ്ങളാണ് നാളെ മുതല്‍ 3 ദിവസത്തേക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.പൂതാടി പഞ്ചായത്ത്,പട്ടിക വര്‍ഗ്ഗ വികസന വകുപ്പ്,ഐ ടി മിഷന്‍,അക്ഷയേ കേന്ദ്രം,മറ്റ് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവരുടെ സഹായത്തോടെ നടത്തുന്ന പരിപാടിക്ക് എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായതായി പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി സാബു,വൈ: പ്രസിഡന്റ് എം എസ് പ്രഭാകരന്‍,ട്രൈബല്‍ ഓഫീസര്‍ കെ ജോഷി എന്നിവര്‍ അറിയിച്ചു.നാളെ രാവിലെ 9 മണി മുതല്‍ പരിപാടി ആരംഭിക്കും. ജില്ലാ കളക്ടര്‍ എ ഗീതാ ഉദ്ഘാടനം ചെയ്യും.സബ്ബ് കളക്ടര്‍,ട്രൈബല്‍ വകുപ്പ് ഉദ്യോഗസ്ഥര്‍,ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.