മാധ്യമ പ്രവര്‍ത്തകനെതിരെ കേസെടുത്ത നടപടി പ്രതിഷേധാര്‍ഹം:മാനന്തവാടി പ്രസ്‌ക്ലബ്ബ്
വയനാട് വിഷന്‍ മേപ്പാടി ലേഖകനെതിരെ വില്ലേജ് ഓഫീസര്‍ നല്‍കിയ വ്യാജപരാതിയില്‍ കേസെടുത്ത പോലീസ് നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും മാധ്യമ സ്വാതന്ത്ര്യത്തെ തടയിടാനുള്ള ഗൂഡലക്ഷ്യത്തിന്റെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മാനന്തവാടി പ്രസ്‌ക്ലബ്ബ് കുറ്റപ്പെടുത്തി.പൊതുജനങ്ങളുടെ ആവശ്യങ്ങളും അവകാശങ്ങളും തടയപ്പെടുന്ന അധികാരികളെ സമൂഹത്തിന് മുമ്പില്‍ തുറന്നുകാട്ടുകയെന്ന ദൗത്യം നിര്‍വ്വഹിച്ചതിന്റെ പേരിലാണ് മാധ്യമപ്രവര്‍ത്തകനെതിരെ ഗുരുതരമായി വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിരിക്കുന്നത്.കേസ് പിന്‍വലിച്ച് വില്ലേജ് ഓഫീസറുടെ അനാസ്ഥ സംബന്ധിച്ച് വിശദമായി അന്വേഷണം നടത്തണമെന്ന് കമ്മറ്റി പുറപ്പെടുവിച്ച വാര്‍ത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടു.