ബാങ്കുകളുടെ പ്രതികാര നടപടി അവസാനിപ്പിക്കണമെന്ന് എഡ്യുക്കേഷന്‍ ലോണ്‍ ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍
വിദ്യാഭ്യാസ വായ്പ എടുത്തവരുടെ പേരില്‍ ബാങ്കുകള്‍ നടത്തുന്ന പ്രതികാര നടപടി അവസാനിപ്പിക്കണമെന്ന് ലോണ്‍ ഹോള്‍ഡേഴ്‌സ്
എഡ്യുക്കേഷന്‍ ലോണ്‍ ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍. സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായ പദ്ധതിയില്‍ വായ്പ മുടങ്ങിയവരെയും ഉള്‍പ്പെടുത്തണമെന്നും അസോസിയേഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മാനന്തവാടിയിലെത്തിയ പ്രതിപക്ഷ നേതാവിന് ഇത് സംബദ്ധിച്ച് അസോസിയേഷന്‍ നിവേദനവും നല്‍കി.മാനന്തവാടി വ്യാപാര ഭവനില്‍ വെച്ചാണ് കണ്‍വെന്‍ഷന്‍ നടന്നത്. വിദ്യാഭ്യാസ വായ്പ എടുത്ത വിദ്യാര്‍ത്ഥികളുടെ പേരില്‍ മുന്‍മ്പ് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായ പദ്ധതിയില്‍ വായ്പ മുടങ്ങിയ എല്ലാവരെയും ഉള്‍പ്പെടുത്തണമെന്നും ബാധ്യതക്കാരോട് ഒരു വിട്ടുവീഴ്ചയും കാണിക്കാത്ത കേരള ഗ്രാമീണ ബാങ്കിന്റെ ജനവിരുദ്ധ നടപടികള്‍ അവസാനിപ്പിക്കണമെന്നു അല്ലാത്ത പക്ഷം വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും അണിനിരത്തി ശക്തമായ സമരപരിപാടികള്‍ക്ക് രൂപം കൊടുക്കുമെന്നും കണ്‍വെന്‍ഷനില്‍ തീരുമാനമായി. റ്റിഡി മാത്യു , ശ്രീധരന്‍ ഇരുപുത്ര, എസ്ജി ബാലകൃഷ്ണന്‍, എം വി പ്രഭാകരന്‍, ചന്ദ്രന്‍ ഇടിക്കര, ഇബ്രാഹിം , ജോസഫ് , കെ സി കുഞ്ഞമ്മദ് , ജോസ് കടുപ്പില്‍ തുടങ്ങിയവര്‍ കണ്‍വെന്‍ഷനില്‍ സംസാരിച്ചു