കണിയാമ്പറ്റ പഞ്ചായത്തില്‍ മദ്യ നിരോധനം.
കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ ചിത്രമൂല വാര്‍ഡില്‍ നവംബര്‍ 9ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ നവംബര്‍ 7ന് വൈകീട്ട് 6 മുതല്‍ നവംബര്‍ 10ന് വൈകീട്ട് 5 വരെ കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തില്‍ സമ്പൂര്‍ണ്ണ മദ്യ നിരോധനം ഏര്‍പ്പെടുത്തി.ചിത്രമൂല വാര്‍ഡില്‍ നവംബര്‍ 7ന് വൈകീട്ട് 5 മുതല്‍ നവംബര്‍ 9ന് വൈകീട്ട് 6 വരെ പരസ്യമായ തെരഞ്ഞെടുപ്പ് പ്രചാരണവും നിരോധിച്ചതായും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.