പിലാക്കാവ് മണിയന്‍കുന്നില്‍ ആടിനെ പുലി പിടിച്ചു.
വട്ടക്കുനിയില്‍ ജോണ്‍സണ്‍ എന്നയാളുടെ രണ്ടര വയസ്സ് പ്രായം വരുന്ന ആടിനെയാണ് പുലി പിടിച്ചത്.ഇന്ന് രാവിലെ 10 മണിയോടെ സംഭവം. കടുവയാണ് ആടിനെ കടിച്ചെടുത്ത് കൊണ്ടുപോയതെന്നാണ് ജോണ്‍സന്‍ പറയുന്നത്.പരിശോധനയില്‍ കടുവയല്ല പുലിയാണ് ആടിനെ ആക്രമിച്ചതെന്ന് വനം വകുപ്പ്. രണ്ട് ദിവസത്തേക്ക് പ്രദേശത്ത് നിരീക്ഷണം ഏര്‍പ്പെടുത്തുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍.കാടിന്റെ പരിസരത്തും മറ്റും വനപാലകരും നാട്ടുകാരും തെരച്ചില്‍ നടത്തിയെങ്കിലും ആടിന്റെ ശരീരാവശിഷ്ടം കണ്ടെത്താന്‍ കഴിഞ്ഞില്ല.