അധ്യാപിക നിരന്തരമായി മാനസികമായി പീഢിപ്പിക്കുന്നു പരാതിയുമായി വിദ്യാര്‍ഥികള്‍

0

അധ്യാപിക നിരന്തരമായി മാനസികമായി പീഢിപ്പിക്കുന്നവെന്ന പരാതി യുമായി വിദ്യാര്‍ഥികള്‍. സുല്‍ത്താന്‍ബത്തേരി സെന്റ്മേരീസ് കോളജിലെ പൊളിറ്റക്കല്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്റ് മൂന്നാംവര്‍ഷ വി ദ്യാര്‍ഥികളാണ് പരാതിയുമായി രംഗത്തെത്തി. മാനേജ്മെന്റിനും ഉന്നത വിദ്യാഭ്യാസ വകുപ്പി നും സര്‍വ്വകലാശാലയ്ക്കും പരാതിനല്‍കിയിട്ടും നടപടിയെടുക്കാത്ത സാഹ ചര്യത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും പഠിപ്പുമുടക്കുകയും ചെയ്തു.അതേസമയം വിദ്യാര്‍ഥിയുടെയും വിദ്യാര്‍ഥി സംഘടനയുടെയും പരാതി ലഭിച്ചിട്ടുണ്ടന്നും വിശദമായപരിശോധിക്കുമെ ന്നും പ്രിന്‍സിപ്പാള്‍ ഡോ.പി സി റോയി പറഞ്ഞു.

അധ്യാപികയെ അന്വേഷണവിധേയമായി സസ്പെന്റ് ചെയ്യണമെന്നാണ് വി ദ്യാര്‍ഥികളുടെ ആവശ്യം. സെന്റ്മേരീസ് കോളജിലെ പൊളിറ്റക്കല്‍ സയന്‍സി ലെ ഒരു അധ്യാപികക്കെതിരെയാണ് ഡിപ്പാര്‍ട്ട്മെന്റിലെ മൂന്നാംവര്‍ഷ വിദ്യാ ര്‍ഥികള്‍ പരാതിയും പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇന്ന് ഇന്റേണല്‍ എക്സാംനടക്കുന്ന സമയത്ത് വിദ്യാര്‍ഥിനി കോപ്പിയടിച്ചെന്നാരോപിച്ച് ഉത്ത രപേപ്പര്‍ പിടിച്ചുവാങ്ങുകയും തല്ലാനായി ശ്രമിക്കുകയും ചെയ്തുവെന്നാണ് ആരോപണം. കോപ്പിയടിച്ചിട്ടില്ലന്ന് പറഞ്ഞിട്ടും മോശമായ ഭാഷയില്‍ സംസാ രിച്ച് പരീക്ഷയെഴുതാനാകാതെ ഇറങ്ങിപോകേണ്ടിവന്നെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. ഇത് ചോദ്യംചെയ്ത തന്നെയും മോശമായ ഭാഷയില്‍ അധി ക്ഷേപിച്ചെന്നും മധ്യപാനിയെന്നുവിളിച്ചെന്നുമാണ് വിദ്യാര്‍ഥിയായ ദീപക് ആരോപിക്കുന്നത്. ഇതിനെതിരെ വിദ്യാര്‍ഥികള്‍ ഇന്ന് പ്രതിഷേധവുമായി രംഗത്തെത്തുകയും അധ്യാപകക്കെതിരെ സസ്പെന്‍ഷന്‍ അടക്കമുള്ള നടപിടകള്‍ കൈകൈാള്ളണമെന്നും ആവശ്യമുന്നയിച്ചു. അധ്യാപകക്കെതിരെ മുമ്പും വിദ്യാര്‍ഥികളോട് മോശമായി പെരുമാറുകയും മാനസികമായി പീഢിപ്പിക്കുന്നുവെന്നും കാണിച്ച് വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിനും മാനേജ്മെന്റിനും പരാതിനല്‍കിയിട്ടും നടപടിയെടുത്തില്ലന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. അധ്യാപകക്കെതിരെ പരാതി ഉന്നയിക്കുന്നവരോട് പ്രതികാരമനോഭാവത്തോടെ പെരുമാറുകയും പരീക്ഷകളില്‍ അധ്യാപിക മാര്‍ക്ക് കുറയക്കുന്നതായും വിദ്യാര്‍ഥികള്‍ ആരോപിച്ചു. വീട്ടുകാരെകുറിച്ചും മോശാമായി സംസാരിക്കുകയും ചെയ്തതായും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. തുടര്‍ച്ചയായി പരാതികള്‍ അധ്യാപകക്കെതിരെ ഉന്നയിച്ചിട്ടും നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതില്‍ ശക്തമായ പ്രതിഷേധമാണ് വിദ്യാര്‍ഥികളില്‍ നിന്നുമുയരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!