തരുവണ എംഎസ്എസ് കോളേജിന് അഡ്മിഷനെടുക്കാന്‍ പ്രത്യേകാനുമതി.

0

കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളേജായ തരുവണ എംഎസ്എസ് കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ വിവിധ കോഴ്‌സുകളിലെ ഡിഗ്രി പഠനത്തിനായി നവംബര്‍ 7 വരെ അഡ്മിഷന്‍ നടത്താന്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പ്രത്യേകാനുമതി നല്‍കി.പുതിയ അഫിലിയേറ്റഡ് കോളേജായതു കൊണ്ടാണ് ഈ പ്രത്യേക പരിഗണന യൂണിവേഴ്‌സിറ്റി കോളേജിന് നല്‍കിയത്.സര്‍വ്വകലാശാലയുടെ കീഴിലുള്ള മറ്റെല്ലാ കോളേജുകളിലും അഡ്മിഷന്‍ ഒക്ടോബര്‍ 31ന് അവസാനിപ്പിച്ച സാഹചര്യത്തില്‍ ഇതുവരെ അഡ്മിഷന്‍ ലഭിക്കാത്തവര്‍ക്ക് ഇതൊരു അവസരമായിരിക്കുമെന്ന് കോളേജ് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!