ഇരു വൃക്കകളും തകരാറിലായ നിർധന യുവാവ് ചികിത്സാ സഹായം തേടുന്നു. നൂൽപ്പുഴ പഞ്ചായത്തിലെ മാതമംഗലത്ത് താമസിക്കുന്ന കൊച്ചു വെളിയിൽ നിധിൻ എന്ന 22 കാരനാണ് ചികിത്സാ സഹായം തേടുന്നത്. രണ്ട് വർഷം മുൻപുണ്ടായ വാഹന അപകടത്തിൽ നിധിന്റെ അമ്മയും ,നായക്കട്ടി വെളുതൊണ്ടി അംഗൻ വാടിയിലെ ടീച്ചറുമായിരുന്ന മീനാകുമാരി മരണപ്പെട്ടിരുന്നു. ദുരന്തം വേട്ടയാടുന്ന ഈ കുടുംബത്തിനെ സഹായിക്കാൻ ജനപ്രതിനിധികളും ,വ്യാപാരികളും ,നാട്ടുകാരും ചേർന്ന് ചികിത്സാ സഹായ കമ്മറ്റി രൂപീകരിച്ചു. കല്ലൂർ ഗ്രാമീൺ ബാങ്കിൽ 4017910 1039 188 എന്ന അക്കൗണ്ട് നമ്പറിൽ അക്കൗണ്ട് ആരംഭിച്ചതായും ,സഹായം ഈ അക്കൗണ്ട് വഴി എത്തിക്കണമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
IFSC Code KLGB 0040179.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post