രാഷ്ടീയ കിസാന്‍ മഹാസംഘ് ജില്ലാ കണ്‍വെന്‍ഷനും പൊതുയോഗവും നാളെ മാനന്തവാടിയില്‍

0

രാഷ്ടീയ കിസാന്‍ മഹാസംഘ് ജില്ലാ കണ്‍വെന്‍ഷനും പൊതുയോഗവും നാളെ മാനന്തവാടിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മാനന്തവാടി ഹോട്ടല്‍ & റെസ്റ്റോറന്റ് അസോസിയേഷന്‍ ഹാളില്‍ വെച്ചാണ് പരിപാടി നടക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന കണ്‍വെന്‍ഷന്‍ ആര്‍.കെ.എം.എസ് സംസ്ഥാന ചെയര്‍മാന്‍ വി.സി.സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യും വൈസ് ചെയര്‍മാന്‍ ബേബി സക്കറിയ മുഖ്യ പ്രഭാഷണം നടത്തും ടിജോ കാപ്പല്‍ വിഷയാവതരണം നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ പി.ജെ.ജോണ്‍ മാസ്റ്റര്‍, എ.എന്‍.മുകുന്ദന്‍, എന്‍.എക്‌സ്.തോമസ്, അജി കോളോണിയ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!