വാളേരി സ്‌കൂള്‍ ഇനി ഹൈടെക്
വാളേരി സ്‌കൂള്‍ ഇനി ഹൈടെക്. ഹൈടെക് നിലവാരത്തിലുള്ള ക്ലാസ് റൂമുകളും. ഹൈടെക് ഫര്‍ണിച്ചറുകളും ഒരുക്കി ജില്ലാ പഞ്ചായത്ത്. ഹൈടെക് ക്ലാസ് റൂമിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍.ടി. ഉഷാകുമാരി നിര്‍വഹിച്ചു. കൈറ്റ്@ സ്‌കൂളും. ജില്ലാപഞ്ചായത്തും സംയുക്തമായി പൂര്‍ത്തീകരിച്ച ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനവും. ഹൈടെക് ഫര്‍ണിച്ചറുകളുടെ ഉദ്ഘാടനവും ആണ് സ്‌കൂളില്‍ നടന്നത്. വളരെ കുറച്ചു വര്‍ഷങ്ങള്‍ കൊണ്ടുതന്നെ പാഠ്യപാഠ്യേതര വിഷയങ്ങളില്‍ .ജില്ലയിലെ തന്നെ പ്രമുഖ സ്‌കൂളായി മാറാന്‍ കഴിഞ്ഞ വാളേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മികവിനുള്ള അംഗീകാരം കൂടിയാണിത്. ഒരുകോടി പത്തുലക്ഷം രൂപ മുടക്കി 4 സ്‌കൂളുകളിലാണ് ജില്ലാപഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്. വാര്‍ഡംഗം ജയപ്രകാശ് അധ്യക്ഷതവഹിച്ചു, പിടിഎ പ്രസിഡണ്ട് ഷിജു പിഎസ്, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ വാസുദേവന്‍, ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് സിസിലി ഏബ്രഹാം, തുടങ്ങിയവര്‍ സംസാരിച്ചു