തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രൂപീകരിച്ച സ്‌പെഷല്‍ ഫ്‌ളൈയിംഗ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ രേഖകളില്ലാതെ കാറില്‍ കടത്തിയ 2.10 ലക്ഷം രൂപ പിടികൂടി. തലപ്പുഴ ബോയ്‌സ് ടൗണില്‍ നിന്നാണ് പണം പിടികൂടിയത്. സ്‌പെഷല്‍ സ്‌ക്വാഡിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍ സുജിത് ജോസിന്റെയും പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സാദിര്‍ തലപ്പുഴയുടെ നേതൃത്വത്തിലുള്ള സംഘമാണ് പണം പിടിച്ചത്. തിരഞ്ഞെടുപ്പ് കാലത്ത് 50,000 രൂപക്ക് മുകളില്‍ പണം രേഖകളില്ലാതെ കൈവശം വെക്കാന്‍ പാടില്ലെന്നും അനധികൃതമായി പണം കൈവശം വെക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.