‘ഗ്രന്ഥശാലകളുടെ സമഗ്ര വികസനം’; നവകേരള സദസ്സ് സംഘടിപ്പിച്ചു
മാനന്തവാടി: മാനന്തവാടി മേഖല ലൈബ്രറി സമിതിയുടെ നേതൃത്വത്തിൽ നവകേരള സദസ്സ് സംഘടിപ്പിച്ചു. മാനന്തവാടി നഗരസഭയിലെ ഗ്രന്ഥശാലകളുടെ സമഗ്ര വികസനം എന്ന ആശയം മുൻനിർത്തി വികസന രേഖ തയ്യാറാക്കുന്നതിനാണ് ശില്പശാല സംഘടിപ്പിച്ചത്.
ശില്പശാല മാനന്തവാടി നഗരസഭ ചെയർപേഴ്സൺ സി. കെ. രത്നവല്ലി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ. പി. വി. എസ്. മൂസ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സിന്ധു സെബാസ്റ്റ്യൻ, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ വിപിൻ വേണുഗോപാൽ, പൊതുമാരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ. പി. വി. ജോർജ്ജ് വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം,
സുരേഷ് ബാബു മാനന്തവാടി താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഷാജൻ ജോസ് , എ.വി. മാത്യു മാനന്തവാടി മേഖല ലൈബ്രറി നേതൃസമിതി ചെയർമാൻ കെ.സുധാകരൻ, മാനന്തവാടി മേഖല ലൈബ്രറി സമിതി കൺവീനർ വി.കെ. പ്രസാദ് തുടങ്ങിയവർ സംസാരിച്ചു