ലഹരി വിരുദ്ധ റാലിയും പ്രതിജ്ഞയും നടത്തി
ലഹരിക്കെതിരെ കൈകോര്‍ത്ത് കേണിച്ചിറ പോലീസും, വിദ്യാര്‍ത്ഥികളും, കേണിച്ചിറ ടൗണില്‍ ലഹരി വിരുദ്ധ റാലിയും, മെഴുകുതിരി കത്തിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി. കേണിച്ചിറ പോലീസ്, നടവയല്‍, കോളേരി പൂതാടി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ , അദ്ധ്യാപകര്‍, പിടിഎ കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ ലഹരി വിരുദ്ധ റാലിക്ക് നേതൃത്വം വഹിച്ചു.തുടര്‍ന്ന് ടൗണില്‍ വിദ്യാര്‍ത്ഥികള്‍ അണിനിരന്ന് മെഴുകുതിരി കത്തിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്തു. കേണിച്ചിറ എസ് ഐ .ടി കെ ഉമ്മര്‍ ,ബിജു, രാജു വാഴയില്‍, സുബ്രഹ്‌മണ്യദാസ്, രജനി തുടങ്ങിയവര്‍ സംസാരിച്ചു.