കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയില്‍
തിരുനെല്ലി സബ് ഇന്‍സ്‌പെക്ടര്‍ സി.ആര്‍ അനില്‍ കുമാറും സംഘവും ബാവലിയില്‍ നടത്തിയ പരിശോധനയില്‍ 20 ഗ്രാം വീതം കഞ്ചാവുമായി രണ്ടു യുവാക്കള്‍ രണ്ടുകേസില്‍ ബാവലിയില്‍ പിടിയിലായി. തിരുനെല്ലി അപ്പപ്പാറ കരിങ്കുളം സാഗര്‍.എം.എസ്( 21) തിരുനെല്ലി അപ്പപ്പാറ കുറിഞ്ഞിലാവില്‍ അന്‍ഷാദ്.കെ(20) എന്നിവരെയാണ് പിടികൂടിയത്. എഎസ്‌ഐകെ.പിമുരളീധരന്‍ സിവില്‍ പോലിസ് ഓഫിസര്‍ന്മാരായ ആഷാദ്ബാബു, അരുണ്‍, രതീഷ് സംഘത്തിലുണ്ടായിരുന്നു.