കേന്ദ്ര സംഘം എടവക സന്ദര്‍ശിച്ചു

0

കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ കൈവരിച്ച പുരോഗതി നേരില്‍ കണ്ട് മനസ്സിലാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം ജോ. സെക്രട്ടറി മമ്ത വെര്‍മ ഐ.എ.എസ്, കേന്ദ്ര കണ്‍സള്‍ട്ടന്റ് ഡോ.പി.പി. ബാലന്‍ എന്നിവര്‍ എടവക ഗ്രാമ പഞ്ചായത്ത് കാര്യാലയവും ഘടക സ്ഥാപനങ്ങളും സന്ദര്‍ശിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്ററുടേയും സെക്രട്ടറി എന്‍. അനിലിന്റെയും നേതൃത്വത്തില്‍ ജനപ്രതിനിധികളും ജീവനക്കാരും ചേര്‍ന്ന് കേന്ദ്ര സംഘത്തിന് സ്വീകരണം നല്‍കി.
തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.ജയരാജന്‍, എ.ഡി.പി ബൈജു ജോസ് എന്നിവരും കേന്ദ്ര സീഘത്തോടൊപ്പം ഉണ്ടായിരുന്നു.
നിരവധി അവാര്‍ഡുകള്‍ നേടിയ എടവക ഗ്രാമ പഞ്ചായത്തിന്റെ ഘടക സ്ഥാപനമായ കുടുംബാരോഗ്യ കേന്ദ്രം സംഘം സന്ദര്‍ശിച്ച് സേവനങ്ങളും സൗകര്യങ്ങളും വിലയിരുത്തി.വിവിധ മേഖലകളില്‍ എടവക ഗ്രാമ പഞ്ചായത്ത് കൈവരിച്ച വികസന നേട്ടങ്ങളില്‍ പൂര്‍ണ തൃപ്തി രേഖപ്പെടുത്തിയാണ് കേന്ദ്ര സംഘം ഡല്‍ഹിയിലേക്ക് മടങ്ങിയത്.

Leave A Reply

Your email address will not be published.

error: Content is protected !!