പ്രതീകാത്മക ശവപ്പെട്ടി സമരവുമായി കേരള കോണ്‍ഗ്രസ് (ജേക്കബ്ബ്)

0

 

ജില്ലയിലെ രൂക്ഷമായ വന്യ മൃഗശല്യത്തിനെതിരെ പ്രതീകാത്മക ശവപ്പെട്ടി സമരവുമായി കേരള കോണ്‍ഗ്രസ് ജേക്കബ്ബ് വിഭാഗം. പരിഹാരമായില്ലെങ്കില്‍ സെക്രട്ടറിയേറ്റിന് മുമ്പിലും ശവപ്പെട്ടി സമരം നടത്തുമെന്ന് നേതാക്കള്‍.കലക്ട്രേറ്റ് ധര്‍ണ്ണ സംസ്ഥാന വര്‍ക്കിംഗ് ചെയര്‍മാന്‍ എം.സി. സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡണ്ട് വി.പ്രഭാകരന്‍ നായര്‍ അധ്യക്ഷനായിരുന്നു. ഷാലിന്‍ ജോര്‍ജ്, റിനീഷ് അബ്രാഹം, പി.എസ്.ബേബി, ജമീല മഠത്തില്‍, ബൈജു ഐസക് തുടങ്ങിയവര്‍ സംസാരിച്ചു.

വന്യമൃഗശല്യത്തില്‍ നിന്നും നാടിനെ രക്ഷിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കുക, ജില്ലയിലെ ജപ്തി -സര്‍ഫാസി നടപടികള്‍ നിര്‍ത്തിവെക്കുക, സഹകരണ മേഖലയിലെ കര്‍ഷകരുടെ കടങ്ങള്‍ സര്‍ക്കാര്‍ എഴുതി തള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.പ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാര്‍ പരിഹാരം കണ്ടില്ലങ്കില്‍ സെക്രട്ടറിയേറ്റിന് മുമ്പിലേക്ക് സമരം വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!