ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ ലഹരി മുക്തി ചികിത്സാ കേന്ദ്രം ആരംഭിച്ചു

0

ആയുഷ്മാന്‍ ഭാരത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ(എബികെഎ കെഎഎസ്പി)കീഴില്‍ സൗജന്യമായി ലഹരി മുക്തി ചികിത്സ നല്‍കുന്ന ലഹരി മുക്തി ചികിത്സാ കേന്ദ്രം ആരംഭിച്ചു. മലബാര്‍ ഭദ്രാസനത്തിന്റെ മെത്രാപൊലീത്ത ഗീവര്‍ഗീസ് മോര്‍ സ്തെഫാനോസും,വയനാട് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷനര്‍ കെ എസ് ഷാജിയും ഉദ്ഘാടനം ചെയ്തു.എക്‌സിക്യൂട്ടീവ് ട്രസ്റ്റീ യു. ബഷീര്‍, വൈസ് ഡീന്‍ ഡോ. എ പി കാമത്, മനസികാരോഗ്യ വിഭാഗം മേധാവി ഡോ. ഷഫീന്‍ ഹൈദര്‍, ഡോ. റിന്‍സി രാജരാജന്‍, ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ടുമാരായ ഡോ. വാസിഫ് മായന്‍, ഡോ അരുണ്‍ അരവിന്ദ്, ഡി ജി എം സൂപ്പി കല്ലങ്കോടന്‍, എ ജി എം ഡോ ഷാനവാസ് പള്ളിയാല്‍ എന്നിവര്‍ പങ്കെടുത്തു.
കൂട്ടിരിപ്പുകാരില്ലാതെയും രോഗിയെ മാനസികാരോഗ്യ വിഭാഗത്തില്‍ പ്രവേശിപ്പിക്കുവാനുള്ള സൗകര്യമുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച ഡോ.ഷഫീന്‍ ഹൈദര്‍ പറഞ്ഞു.മാനസികാരോഗ്യ വിഭാഗത്തിന്റെ സേവനങ്ങളുടെ സംശയങ്ങള്‍ക്ക് 8111881079 ല്‍ വിളിക്കാവുന്നതാണ്.

Leave A Reply

Your email address will not be published.

error: Content is protected !!