കര്‍ഷകരുടെ ദുരിതം തീരാന്‍ രണ്ടാം ഹരിത വിപ്ലവത്തിന് സമയമായി – ടി.എം.തോമസ് ഐസക്

0

 

ഒന്നാം ഹരിത വിപ്ലവം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉണ്ടായിരുന്നെങ്കില്‍ രണ്ടാം ഹരിത വിപ്ലവം നടപ്പിലാക്കാന്‍ സര്‍ക്കാരില്ലെന്നും അത് കര്‍ഷകര്‍ സ്വയം ഏറ്റെടുത്ത് ചെയ്യേണ്ടതാണെന്നും ടി എം തോമസ് ഐസക്ക്. കോഫി ഫാര്‍മേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അഖിലേന്ത്യാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം കോര്‍പ്പറേറ്റുകള്‍ ആണ് ഇന്ന് കാര്‍ഷിക മേഖല കൈകാര്യം ചെയ്യുന്നത്. വിത്ത് മുതല്‍ വിളവെടുപ്പ് വരെ കോര്‍പ്പറേറ്റുകള്‍ ആണ് തീരുമാനിക്കുന്നത്. അതുകൊണ്ടുതന്നെ ഉത്പന്നങ്ങള്‍ക്ക് വില സ്ഥിരതയില്ലാതാവുകയും കര്‍ഷകര്‍ ചൂഷണത്തിന് വിധേയരാവുകയും ചെയ്യുന്നു.കാപ്പിയുടെ വില നിര്‍ണയ സംവിധാനം തകര്‍ന്നു പേയതോടെ ഏറ്റവും കുറഞ്ഞ വിലയാണ് കര്‍ഷകന് ലഭിക്കുന്നത്. വില സ്ഥിരത ഉറപ്പുവരുത്തുകയും വിളശേഖരണത്തിനുള്ള മാര്‍ഗമുണ്ടാകണം.കാപ്പി കര്‍ഷകന്‍ തന്നെ നേരിട്ട് ബ്രാന്‍ഡ് ചെയ്ത് വിപണിയില്‍ ഇറക്കിയാല്‍ മാത്രമേ ഇടനിലക്കാരുടെ ചൂഷണം അവസാനിക്കുകയുള്ളൂ. മാന്യമായ സാമ്പത്തിക ഭദ്രതയും കര്‍ഷകന് ഉറപ്പാക്കാന്‍ ഇത് അത്യാവശ്യം ആണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ടി രവീന്ദ്രന്‍ അധ്യക്ഷനായിരുന്നു. പി.കൃഷ്ണപ്രസാദ്,
നവീന്‍കുമാര്‍ , ഡോ: പ്രസാദ്, എ .എന്‍ പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.കെ.റഫീഖ, പ്രത്യൂഷ് .എ. ജോണി എന്നിവര്‍ നേതൃത്വം നല്‍കി.
കാപ്പി കര്‍ഷകരുമായി ബന്ധപ്പെട്ട വിവിധ സെമിനാറുകളും പ്രബന്ധങ്ങളും ചര്‍ച്ചെ ചെയ്യും. കര്‍ഷകര്‍ അനുഭവിക്കുന്ന വിവിധ പ്രയാസങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാവും. ഇന്ന് വൈകുന്നേരം വെള്ളമുണ്ട എട്ടേ നാലില്‍ നടക്കുന്ന സമാപന പരിപാടിയോട് കൂടെ രണ്ടു ദിവസത്തെ യോഗം അവസാനിക്കും.കേരളം തമിഴ്‌നാട് കര്‍ണാടക തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള 200 ഓളം കാപ്പി കര്‍ഷകരുടെ പ്രതിനിധികളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത് കാപ്പി കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളിലെ കാപ്പി കര്‍ഷകരുടെ കൂട്ടായ്മയില്‍ രൂപീകരിച്ച സംഘടനയുടെ പ്രഥമ അഖിലേന്ത്യ സമ്മേളനം ആണിത് .

 

Leave A Reply

Your email address will not be published.

error: Content is protected !!