കരുണാകരന്‍ ചെറുകരക്ക് നാടിന്റെ അന്ത്യാഞ്ജലി.

0

പ്രമുഖ നാടക പ്രവര്‍ത്തകന്‍ കരുണാകരന്‍ ചെറുകരക്ക് നാടിന്റെ അന്ത്യാഞ്ജലി. അസുഖ ബാധിതനാം കരുണാകരന്‍ ചെറുകര ഇന്നലെയാണ് അന്തരിച്ചത്. സംസ്‌കാര ചടങ്ങില്‍ പ്രമുഖരടക്കം നിരവധി പേര്‍ പങ്കെടുത്തു.

സംസ്ഥാനത്തെ പഴയ കാല നാടക നടന്‍മാരില്‍ പ്രമുഖനായിരുന്നു കരുണാകരന്‍ ചെറുകര. ഗായകന്‍ , അനൗണ്‍സര്‍ ഗണിത ജ്യോതിശാസാസ്ത രംഗത്തെ മാതൃകാധ്യാപകന്‍, ചരിത്ര പണ്ഡിതന്‍ എന്നിനിലകളിലും അദ്ദേഹം മികവ് പുലര്‍ത്തി. ജില്ലയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു കരുണാകരന്‍ മാസ്റ്റര്‍ എന്ന പ്രതിഭ. ജില്ലയിലെ പ്രമുഖരില്‍ പലരും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ശിഷ്യന്‍മാരുമായിരുന്നു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ വീട്ടുവളപ്പില്‍ സംസാകാര ചടങ്ങുകള്‍ നടന്നു. ജില്ലയുടെ സാംസ്‌കാരിക സാഹിത്യ രംഗത്തിന് വലിയ നഷ്ടമാണ് കരുണാകരന്‍ ചെറുകരയുടെ വിയോഗം.

 

Leave A Reply

Your email address will not be published.

error: Content is protected !!