തെറ്റ് റോഡ് കവര്‍ച്ച;മൂന്ന് പേര്‍കൂടി അറസ്റ്റില്‍

0

തിരുനെല്ലി തെറ്റ്‌റോഡില്‍ സ്വകാര്യ ബസ് തടഞ്ഞു നിര്‍ത്തി യാത്രികനില്‍ നിന്നും ഒന്നരക്കോടിയോളം രൂപ കവര്‍ച്ച ചെയ്ത സംഭവം 3പ്രതികള്‍ കൂടി പിടിയില്‍.കോഴിക്കോട് ബേപ്പൂര്‍ ഊണാര്‍വളപ്പ് കോഴിക്കോടന്‍ വീട്ടില്‍ കെ.വി ജംഷീദ് (37),കോഴിക്കോട് രാമനാട്ടുകര കോമ്പിയാലത്ത് വീട്ടില്‍ എം.എന്‍ മന്‍സൂര്‍(30),മലപ്പുറം പുളിക്കല്‍ അരൂര്‍ ചോലക്കര വീട്ടില്‍ ടി.കെ ഷഫീര്‍ (32) എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറത്ത് നിന്നാണ് ഹൈവേ കവര്‍ച്ചാ സംഘത്തെ മാനന്തവാടി ഡി വൈ എസ് പി എപി ചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. കഴിഞ്ഞ ദിവസംഇതേ കേസില്‍ നാല് പേര്‍ മാണ്ഡ്യയില്‍ നിന്നും പിടിയിലായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ മാനന്തവാടി ഡി വൈ എസ് പി എ പി ചന്ദ്രന്റെ നേതൃത്വത്തില്‍ തിരുനെല്ലി സി.ഐ പി എല്‍ ഷൈജു, മാനന്തവാടി സി.ഐ അബ്ദുള്‍ കരീം, കമ്പളക്കാട് സി.ഐ സന്തോഷ് തുടങ്ങിയവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്

 

Leave A Reply

Your email address will not be published.

error: Content is protected !!