രാജ്യം ദീപാവലി ആഘോഷ നിറവില്‍;ദീപങ്ങള്‍ തെളിയിച്ചും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും ദീപാവലി ആഘോഷം

0

രാജ്യം ദീപാവലി ആഘോഷ നിറവില്‍. ദീപങ്ങള്‍ തെളിയിച്ചും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തുമാണ് ആഘോഷങ്ങള്‍. ഉത്തരേന്ത്യയില്‍ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും നടക്കും. കൊവിഡ് മഹാമാരിക്ക് ശേഷമെത്തുന്ന ഉത്തരേന്ത്യക്കാരുടെ പ്രധാന ആഘോഷം എന്ന പ്രത്യേകതയും ഈ വര്‍ഷത്തെ ദീപാവലിക്കുണ്ട്. വീടുകള്‍ വിളക്കുകളും ചെരാതുകളും വിവിധ വര്‍ണ്ണത്തിലുള്ള ലൈറ്റുകള്‍ ഉപയോഗിച്ച് അലങ്കരിച്ച് കഴിഞ്ഞു. തിന്മയ്ക്ക് മേല്‍ നന്മയുടെ വിജയം എന്നാണ് ദീപാവലി ഐതിഹ്യം.

മഹാമാരിക്കും അടച്ചിടലുകള്‍ക്കും ശേഷം എത്തിയ ദീപാവലിയെ ആഘോഷമാക്കുകയാണ് ഉത്തരേന്ത്യ. പ്രതീക്ഷിച്ചതിലും മികച്ച കച്ചവടമാണ് പല മാര്‍ക്കറ്റുകളിലും ലഭിച്ചത്. ദീപാവലി ആഘോഷിക്കുന്ന ഓരോ പൗരന്മാര്‍ക്കും സൈനികര്‍ ആശംസകളും നേര്‍ന്നു. അതിര്‍ത്തികളില്‍ കാവലായി ഞങ്ങളുണ്ടെന്നും നിങ്ങള്‍ ഭയപ്പെടാതെ കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കു എന്നും കേണല്‍ ഇക്ബാല്‍ സിംഗ് പറഞ്ഞു. അതിര്‍ത്തിയില്‍ ജാഗ്രത പാലിക്കുന്നുണ്ടെന്ന് ഞങ്ങള്‍ ഉറപ്പുനല്‍കുന്നെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പ്രധാനമന്ത്രി ഇന്ന് അതിര്‍ത്തിയില്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കും. ആഘോഷത്തോട് അനുബന്ധിച്ച് ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. അയോധ്യയിലെ ആഘോഷത്തിന് ശേഷമാണ് മോദി അതിര്‍ത്തിയില്‍ എത്തുന്നത്. രാജ്യാതിര്‍ത്തിയില്‍ ദീപങ്ങള്‍ കത്തിച്ചും പടക്കം പൊട്ടിച്ചുമാണ് സൈനികര്‍ ദീപാവലി ആഘോഷിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!
09:49