ഈ സാമ്പത്തിക വര്‍ഷം ഒരു ലക്ഷത്തി ആറായിരം പേര്‍ക്ക് ലൈഫ് ഭവന പദ്ധതിയില്‍ വീട് നിര്‍മ്മിക്കാന്‍ അനുമതി നല്‍കുമെന്ന് പൊതു മരാമത്ത് , ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു . ചൂതുപാറയില്‍ പാലക്കമൂല സിപിഎം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച സ്‌നേഹ വീടിന്റെ താക്കോല്‍ ദാനം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്ത് വീട് നിര്‍മ്മിക്കാന്‍ സ്ഥലം ഇല്ലാത്തവര്‍ക്ക് ഭൂമി നല്കാന്‍ മനസോടിത്തിരി മണ്ണ് എന്ന പദ്ധതിയും പ്രഖ്യാപിച്ചതായും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.ബഹുജന പങ്കാളിത്തതോടെ നിര്‍മ്മിച്ച സ്‌നേഹ വീട് പോലുള്ള പദ്ധതികള്‍ നിര്‍ദ്ദന കുടുംബങ്ങള്‍ക്ക് ആശ്വാസം പകരുന്നതാണന്നും, മന്ത്രി പറഞ്ഞു . ചൂതുപാറ ടൗണില്‍ സംഘടിപ്പിച്ച താക്കോല്‍ ദാന ചടങ്ങില്‍ 100 കണക്കിന് ആളുകള്‍ പങ്കെടുത്തു.പാലക്കമൂലലോക്കല്‍ സെക്രട്ടറി വി എ അബ്ബാസ് , സംഘാടക കമ്മിറ്റി ചെയര്‍മാന്‍ ശ്രീകല ദിനേശ്ബാബു, നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ എം എന്‍ മുരളി ,കെ റഫീഖ് , എന്‍ പി കുഞ്ഞുമോള്‍ , കെ ഷമീര്‍ , പി വാസുദേവന്‍ , ബിനാവിജയന്‍ , സി അസൈനാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.