ഇര വിഴുങ്ങിയ മലമ്പാമ്പ് കാടു വെട്ടിത്തെളിച്ചതോടെ ഇരയെ ഉപേക്ഷിച്ച് കാട്ടിലേക്ക്
തൊണ്ടര്‍നാട് മീന്‍മുട്ടിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കാടു വെട്ടുന്നതിനിടെയാണ് ഇരവിഴുങ്ങിയ നിലയില്‍ മലമ്പാമ്പിനെ കണ്ടത.്
ഇര വിഴുങ്ങി കാട്ടിനുള്ളില്‍ വിശ്രമിക്കുകയായിരുന്ന പാമ്പ് കാട് വെട്ടിത്തെളിച്ചതോടെ വിഴുങ്ങിയ മാനിനെ ഉപേക്ഷിച്ച് കാടുകയറി.തൊണ്ടര്‍ നാട് മീന്‍മുട്ടിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്.ഇര വിഴുങ്ങി ധഹിക്കാന്‍ കാട്ടിനുള്ളില്‍ കഴിയുകയായിരുന്ന പാമ്പ് കാട് വെട്ടിത്തെളിച്ചപ്പോള്‍ ജനപ്പെരുമാറ്റം ഉണ്ടായപ്പോള്‍ ഇരയെ ഉപേക്ഷിച്ച് കാട്ടിലേക്ക് പോയി.വിവരമറിഞ്ഞ് മക്കിയാട് വനം വകുപ്പുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.പാമ്പിനെ കാണാന്‍ ധാരാളം പ്രദേശവാസികളും സ്ഥലത്തെത്തി.