പുല്‍പള്ളി കാപ്പിസെറ്റ് ഗവ. സ്‌കൂളിലെ അധ്യാപകനെതിരെ പി.ടി.എ. പ്രസിഡണ്ട് ജില്ലാ പഞ്ചായത്തിനും ഡി.ഡി.ഇ യ്ക്കും നല്‍കിയ പരാതി വ്യാജമാണെന്ന് സ്‌കൂള്‍ മദര്‍ പി.ടി.എ അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സ്‌കൂളിനെ തകര്‍ക്കാനും രാഷ്ട്രീയ മുതലെടുപ്പ് നടത്താനുമാണ് പി.ടി.എ പ്രസിഡണ്ട് ശ്രമിക്കുന്നത്. ഇതിന് മുന്‍പും സ്‌കൂളിനെ മോശമായി ചിത്രീകരിക്കാന്‍ സമൂഹ മാധ്യമങ്ങളിലടക്കം പ്രചാരണം നടത്തിയിട്ടുണ്ട്. അധ്യാപകനെതിരേ പരാതി നല്‍കിയത് പി.ടി.എ. എക്സിക്യൂട്ടീവ് കമ്മിറ്റിയോട് പോലും ആലോചിക്കാതെയാണ്. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം കഴിഞ്ഞ ദിവസം ഒരു കൂട്ടം സാമൂഹിക വിരുദ്ധരെ സ്‌കൂളിലെത്തിച്ച് ഓഫീസ് ഉപരോധിക്കുകയും അധ്യാപികമാരെയടക്കം അസഭ്യം പറയുകയും ചെയ്തു. പി.ടി.എ. പ്രസിഡണ്ട് പല വീടുകളിലുമെത്തി വിദ്യാര്‍ത്ഥികളോട് അധ്യാപകനെതിരേ പരാതി നല്‍കണമെന്ന് ആവശ്യപ്പെട്ടതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞിട്ടുണ്ട്. അധ്യാപകരെയും വിദ്യാര്‍ഥികളെയും ഇത്തരത്തില്‍ പീഡിപ്പിക്കുന്ന പി.ടി.എ. പ്രസിഡണ്ടിനെതിരേ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും മദര്‍ പി.ടി.എ അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
Sign in
Sign in
Recover your password.
A password will be e-mailed to you.