കുടിശ്ശിക ക്ഷാമബത്ത അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം

0

കല്‍പ്പറ്റ കേന്ദ്ര ജീവനക്കാര്‍ക്ക് അനുവദിച്ച ക്ഷാമബത്തകള്‍ 2 ഗഡു കുടിശ്ശിക സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും അനുവദിക്കാന്‍ തയ്യാറാകണമെന്ന് എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഉമാശങ്കര്‍ ആവശ്യപ്പെട്ടു. ക്ഷാമബത്താ ദിനാചരണത്തിന്റെ ഭാഗമായി വയനാട് സിവില്‍ സ്റ്റേഷനില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ സാമ്പത്തിക നയത്തിന്റെ കെടുതികള്‍ പരിഹരിക്കുന്നതിന് നടപട സ്വീകരിക്കണം. ബംഗാളില്‍ ക്ഷാമബത്ത നല്‍കിയില്ലെന്ന് പറഞ്ഞ് കേരളത്തില്‍ ക്ഷാമബത്ത നിഷേധിക്കുന്നതിന് എന്‍.ജി.ഒ യൂണിയന്‍ ഉള്‍പ്പെടെയുള്ള ഇടത് സര്‍വ്വീസ് സംഘടനകള്‍ ജീവനക്കാര്‍ക്കെതിരെയുള്ള നിലപാട് സ്വീകരിക്കുന്നത് പരിഹാസ്യമാണെന്നും ഉമാശങ്കര്‍ പറഞ്ഞു. പ്രസിഡണ്ട് കെ.എ ജോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ വി. സി.സത്യന്‍, സംസ്ഥാന കമ്മിറ്റി അംഗം ടി അജിത്ത്കുമാര്‍, ലൈജു ചാക്കോ, കെ. യുസഫ്, ഗ്ലോറിന്‍ സെക്വീര, കെ.ഇ ഷീജമോള്‍, ജഗതന്‍ വി.ജി എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!