ഇലക്കറി മേള സംഘടിപ്പിച്ചു
ഇലക്കറികളുടെ ഗുണവും രുചിയും, പുതുതലമുറയെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ. ലോക ഭക്ഷ്യ ദിനത്തിന്റെ ഭാഗമായി മൊതക്കരഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ ഇലക്കറി മേള സംഘടിപ്പിച്ചു.64 ഇനങ്ങളായിരുന്നു മേളയില്‍ ഒരുക്കിയത്.മത്തന്‍ ഇല , മധുര ചീര , ചേമ്പില, മുരിങ്ങയില തുടങ്ങി വ്യത്യസ്ത ഇനം വിഭവങ്ങള്‍ ഒരുക്കിയാണ്ഇലക്കറി മേള സംഘടിപ്പിച്ചത്.നമ്മുടെ തൊടികളില്‍ നിന്നും ലഭിക്കുന്ന. ഭക്ഷ്യയോഗ്യമായ എല്ലാ വിഭവങ്ങളും.. ഒരുക്കിയായിരുന്നു. മുതക്കര ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍. മേള.ഫാസ്റ്റ് ഫുഡും, ചൈനീസ് ഫുഡുകളും ശീലമാക്കിയ പുതുതലമുറകളെ പഴയ ഭക്ഷണശീലങ്ങളിലേക്ക് മടക്കിക്കൊണ്ടു വരുക എന്ന ലക്ഷ്യവും ഇതിനു പുറകിലുണ്ട്.നിരവധി ആളുകളാണ്‌മേള കാണാനെത്തിയത്. സ്‌കൂള്‍ പ്രധാന അധ്യാപകന്‍എം മണികണ്ഠന്‍, പിടിഎ പ്രസിഡണ്ട് എ പി പ്രകാശന്‍, അധ്യാപകരായ എന്‍ വിനീത, എം എ ബാലന്‍, കെ എ മേരി തുടങ്ങിയവര്‍ നടത്തുന്ന നല്‍കി.വിദഗ്ധരായ ആളുകള്‍ രുചി പരിശോധിക്കുകയും വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു.