ലോക ഓസ്റ്റിയോപൊറോസിസ് ദിനം ; അസ്ഥിക്ഷയത്തിന് പിന്നിലെ കാരണങ്ങള്‍

0

‘അസ്ഥി ആരോഗ്യത്തിന് വേണ്ടിയുള്ള പടി’ എന്നതാണ് ഈ വര്‍ഷത്തെ ലോക ഓസ്റ്റിയോപൊറോസിസ് ദിന പ്രമേയം. ഈ നിശബ്ദ അസ്ഥി രോഗത്തിന്റെ അപകട ഘടകങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ദിവസമാണ് ലോക ഓസ്റ്റിയോപൊറോസിസ് ദിനം. എല്ലാ വര്‍ഷവും ഒക്ടോബര്‍ 20 ന് ലോക ഓസ്റ്റിയോപൊറോസിസ് ദിനം ആചരിക്കുന്നു. നിശബ്ദമായ അസ്ഥി രോഗത്തെ ഉയര്‍ത്തിക്കാട്ടാനും അതിന്റെ പ്രതിരോധത്തെയും ചികിത്സയെയും കുറിച്ച് അവബോധം വളര്‍ത്താനുമാണ് ഈ ദിനം ലക്ഷ്യമിടുന്നത്. അസ്ഥികളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് എന്തുകൊണ്ടാണെന്ന് മനസിലാക്കുന്നതിനും കൂടിയാണ് ഈ ദിവസം ആചരിക്കുന്നത്.അസ്ഥി ആരോഗ്യത്തിന് വേണ്ടിയുള്ള പടി; എന്നതാണ് ഈ വര്‍ഷത്തെ ലോക ഓസ്റ്റിയോപൊറോസിസ് ദിന പ്രമേയം. ഈ നിശബ്ദ അസ്ഥി രോഗത്തിന്റെ അപകട ഘടകങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ദിവസമാണ് ലോക ഓസ്റ്റിയോപൊറോസിസ് ദിനം. ഓസ്റ്റിയോപൊറോസിസിനെക്കുറിച്ച് അറിയേണ്ടത് പ്രധാനമാണ്. എല്ലുകളെക്കുറിച്ചും ശരീരത്തിലെ അവയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പൊതുജനങ്ങളെ അവബോധം വളര്‍ത്തുക എന്നതും ഈ ദിനം ലക്ഷ്യമിടുന്നു.
ശക്തമായ അസ്ഥികളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനുള്ള എല്ലാ വഴികളും മനസ്സിലാക്കാന്‍ ആളുകളെ സഹായിക്കുന്നതിനും ഈ ദിനം സഹായകമാണ്. ഏത് ഭക്ഷണക്രമം അസ്ഥികളുടെ സാന്ദ്രത മെച്ചപ്പെടുത്തുമെന്നും ആരോഗ്യകരമായ ജീവിതം നിലനിര്‍ത്താന്‍ സഹായിക്കുന്ന രീതികളെക്കുറിച്ചും ആളുകളെ ബോധവത്കരിക്കാനും സഹായിക്കുന്നു.തെറ്റായ ജീവിതശൈലി തന്നെയാണ് രോഗ കാരണം. ഭക്ഷണത്തില്‍ കാല്‍സ്യം, വൈറ്റമിന്‍ ഡി എന്നിവയുടെ അഭാവം,വ്യായാമമില്ലായ്മ, മദ്യപാനം, പുകവലി, സ്റ്റീറോയ്ഡുകളുടെ അമിത ഉപയോഗം, ഫാസ്‌ററ്ഫുഡ് തുടങ്ങി ഓസ്റ്റിയോപൊറോസിസിന് കാരണങ്ങള്‍ നിരവധിയാണ്. ഓസ്റ്റിയോ പൊറോസിസ് പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും ഉണ്ടാക്കാറില്ല. ഓര്‍ക്കാപ്പുറത്ത് എല്ലുകള്‍ക്ക് പൊട്ടലുണ്ടാകുമ്പോഴാണ് രോഗത്തെക്കുറിച്ച് അറിയുന്നത്. നടുവേദന, ഉയരം കുറയുക അല്ലെങ്കില്‍ പുറം വളഞ്ഞു പോവുക എന്നിവയാണ് രോഗത്തിന്റെ സാധാരണ ലക്ഷണങ്ങള്‍.ഓസ്റ്റിയോപൊറോസിസ് എല്ലുകളെ ദുര്‍ബലപ്പെടുത്തുകയും കാലക്രമേണ വഷളാകുന്ന ചലന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. ഈ അവസ്ഥ അസ്ഥികളുടെ സാന്ദ്രതയെ ബാധിക്കുകയും ഒടിവുകള്‍ ഉണ്ടാകാനുള്ള ഉയര്‍ന്ന അപകടസാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.മോശം ഭക്ഷണക്രമവും ആവശ്യത്തിന് പോഷകങ്ങള്‍ ഇല്ലാത്തതും എല്ലുകളുടെ ആരോഗ്യത്തെ വേഗത്തില്‍ വഷളാക്കും. അതുപോലെ, അമിതഭാരവും ഉദാസീനമായ ജീവിതശൈലി നയിക്കുന്നതും സന്ധികളില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ഓസ്റ്റിയോപൊറോസിസ് സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതായി ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!