പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കണം ജോയിന്റ് കൗണ്‍സില്‍ ജില്ലാ വാഹന ജാഥ ആരംഭിച്ചു

0

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് സ്റ്റാറ്റിയട്ടറി പെന്‍ഷന്‍ പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജോയിന്റ് കൗണ്‍സില്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ജില്ലാ വാഹന പ്രചരണ ജാഥ ആരംഭിച്ചു.മാനന്തവാടി മിനി സിവില്‍ സ്റ്റേഷനില്‍ എഐടിയുസി സംസ്ഥാന സെക്രട്ടറി പി.കെ മൂര്‍ത്തി ഉദ്ഘാടനം ചെയ്തു.കേരളത്തിലെ വികസന സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കേണ്ട കോടിക്കണക്കിന് രൂപയാണ് പങ്കാളിത്ത പെന്‍ഷനിലൂടെ കോര്‍പ്പറേറ്റുകള്‍ തട്ടിയെടുക്കുന്നതെന്നും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐയുടെ വിജയവാഡയില്‍ നടക്കുന്ന ഇരുപത്തിനാലാമത് പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രമേയം പാസ്സക്കിയെന്നും സുസ്ഥിരവും കാര്യക്ഷമവുമായ സിവില്‍ സര്‍വ്വീസ് എന്ന ശ്രമങ്ങള്‍ക്ക് നാശം വിതയ്ക്കുന്ന പുത്തന്‍ സാമ്പത്തിക നയങ്ങളുടെ ഉത്പന്നമായ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി കാലതമാസം കുടാതെ പിന്‍വലിക്കണമെന്ന് പി.കെ മൂര്‍ത്തി ആവശ്യപ്പെട്ടു.ജോയിന്റ് കൗണ്‍സില്‍ മേഖല പ്രസിഡന്റ് പ്രിന്‍സ് തോമസ് അധ്യക്ഷനായിരുന്നു.ജാഥ പനമരം, പുല്‍പ്പള്ളി, ബത്തേരി, അമ്പലവയല്‍, മീനങ്ങാടി, കല്‍പ്പറ്റ എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം വൈത്തിയില്‍ നാളെ വൈകുന്നേരം 4 മണിക്ക് സമാപിക്കും. സമാപന സമ്മേളനം സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം വിജയന്‍ ചെറുകര ഉദ്ഘാടനം ചെയ്യും.ക്യാപ്റ്റന്‍ ജോയിന്റ് കൗണ്‍സിന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സി ഗംഗാധരന്‍, വൈസ് ക്യാപ്റ്റന്‍ കെ.ആര്‍ സുധാകരന്‍, മനേജര്‍ കെ.എ പ്രേംജിത്ത്, എം.എം മധു, എന്‍.കെ ധര്‍മേന്ദ്രന്‍, കെ.ഷമീര്‍, പി.പി സുജിത്ത്കുമാര്‍, ആര്‍ ശ്രീനു, സി.എം രേഖ, ടി ഡി സുനില്‍മോന്‍, സിപിഐ മാനന്തവാടി മണ്ഡലം സെക്രട്ടറി വി.കെ ശശിധരന്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!