കമ്മിഷന്റെ തീരുമാനത്തില്‍ തെറ്റില്ല; തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി തള്ളി ഹൈക്കോടതി
തദ്ദേശഭരണ തെരഞ്ഞെടുപ്പ് നീട്ടണമെന്നാവശ്യപ്പെട്ട് പി.സി ജോര്‍ജ് എംഎല്‍എ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. കമ്മിഷന്റെ തീരുമാനത്തില്‍ തെറ്റില്ലന്ന് നിരീക്ഷിച്ചാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. രാഷ്ടീയ പാര്‍ട്ടികളും ആരോഗ്യ വകുപ്പ് അധികൃതരും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ച നടത്തിയ ശേഷമാണ് കമ്മിഷന്റെ തീരുമാനമെന്നും കോടതി വ്യക്തമാക്കി.
തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടന്നും ഡിസംബര്‍ 31ന് മുന്‍പ് വോട്ടെടുപ്പ് നടത്തുമെന്നും കമ്മിഷന്‍ അറിയിച്ചതും കോടതി കണക്കിലെടുത്തു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് വോട്ടെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായും കമ്മിഷന്‍ അറിയിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ടാണ് ജോര്‍ജ് കോടതിയെ സമീപിച്ചത്.
നേരത്തെ തദ്ദേശഭരണ തിരഞ്ഞെടുപ്പ് നടത്താന്‍ സജ്ജമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഡിസംബര്‍ 31 ന് മുന്‍പ് തിരഞ്ഞെടുപ്പ് നടത്തുമെന്നും ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും കമ്മിഷന്‍ വ്യക്തമാക്കി. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് വോട്ടെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായും കമ്മിഷന്‍ അറിയിച്ചു.
കോവിഡ് പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട് പി.സി ജോര്‍ജ് എം.എല്‍ എ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കമ്മിഷന്‍ നിലപാടറിയിച്ചത്. തിരഞ്ഞെടുപ്പ് സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചെന്നും ആരോഗ്യ വകുപ്പ് ഡയറക്ടറുമായുമായി വിശദമായ ചര്‍ച്ച നടത്തിയെന്നും കമ്മിഷന്‍ വ്യക്തമാക്കി. പൊലീസ് അടക്കമുള്ളവരുമായും പ്രാരംഭ ചര്‍ച്ചകള്‍ നടത്തിയെന്നും തുടര്‍നടപടികള്‍ ഉണ്ടാവുമെന്നും കമ്മിഷന്‍ അറിയിച്ചു. ഹര്‍ജി വിധി പറയാനായി കോടതി മാറ്റി.