ജില്ലയിലെ വിവിധയിടങ്ങളില്‍ നബിദിനാഘോഷ റാലി സംഘടിപ്പിച്ചു

0

വിശ്വമാനവികതയുടെ നായകന്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനമായ ഇന്ന് വിശ്വാസികള്‍ ആഘോഷത്തിലാണ്, പള്ളികളും മദ്രസ്സകളും കേന്ദ്രീകരിച്ച് വിപുലമായ ആലോഷങ്ങളും, വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. മഹല്ലുകളുടെ നേതൃത്വത്തില്‍ നബിദിന റാലികളും സംഘടിപ്പിച്ചു

നെല്ലിയമ്പത്ത് നബിദിനാഘോഷം സംഘടിപ്പിച്ചു

നെല്ലിയമ്പം ജുമാ മസ്ജിദ് കാവടംമഹല്ല് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നബിദിനാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.നെല്ലിയമ്പം ടൗണില്‍ നിന്നാആരംഭിച്ച നബിദിന റാലി മൈതാനിക്കുന്ന് ,കാവടം,താഴെ നെല്ലിയമ്പം എന്നിവടങ്ങളില്‍ പര്യടനം നടത്തി. തുടര്‍ന്ന് മൗലിദ് പാരായണം ദഫ് പ്രദര്‍ശനം വിദ്യാര്‍ത്ഥികളുടെ കലാ മത്സരങ്ങളും നടത്തി.നല്ലിയമ്പം മഹല്ല് ഖത്തീബ് ഉസ്താദ് സഈദ് ഫൈസി , മഹല്ല് പ്രസിഡന്റ് , യാഹു തടിയന്‍ കോളില്‍ ,സെക്രട്ടറി ഗഫൂര്‍ കിടക്കാട്ട് , ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ നൗഷാദ് കൊളക്കാടന്‍ , കണ്‍വീനര്‍ ഷാജഹാന്‍ കുട്ടാടന്‍പാടം, അന്‍വര്‍ പാറമ്മല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

മതസൗഹാര്‍ദത്തിന്റെ മധുരം നുകര്‍ന്ന് നബിദിനാഘോഷം

മഹല്ല് കമ്മിറ്റിയുടെ നബിദിന ഘോഷയാത്രക്ക് മധുരം പകര്‍ന്ന് ക്ഷേത്രം ഭാരവാഹികള്‍ മാനവികതയുടെ മാതൃക തീര്‍ത്തു. റിപ്പണ്‍ മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച നബിദിന ഘോഷയാത്രയെ റിപ്പണിലെ അയ്യപ്പക്ഷേത്രം ഭാരവാഹികള്‍ സ്നേഹ മധുരം നല്‍കി സ്വീകരിച്ച് ആശംസകള്‍ അര്‍പ്പിച്ചു. നബിദിന റാലിക്ക് മഹല്ല് ഭാരവാഹികളായ പാറല്‍ ഹംസ,ഹക്കീബ്, ബാപ്പുട്ടി ,സി ഹനീഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


വെള്ളമുണ്ടയില്‍ നബിദിന റാലി സംഘടിപ്പിച്ചു

വെള്ളമുണ്ട മഹല്ല് നബിദിന റാലി വര്‍ണശബളമായ രീതിയില്‍ നുറുകണക്കിനാളുകളുടെ പങ്കാളിത്വത്തോടെ നബിദിന റാലി സംഘടിപ്പിച്ചു.റാലിക്ക് മഹല്ല് ഖതീബ് റഫീഖ് ദാരിമി ,മഹല്ല് പ്രസിഡണ്ട് കെ സി മമ്മൂട്ടി മുസ്ലിയാര്‍,വി എസ് കെ തങ്ങള്‍ എം സി ഇബ്രാഹിം ഹാജി പി.മൊയ്തു ബാഖവി മജീദ് ബാഖവി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

നബിദിന റാലി സംഘടിപ്പിച്ചു

കണ്ടത്തൂവയല്‍, കിണറ്റിങ്കല്‍ മഹല്‍ കമ്മിറ്റികളുടെ നേതൃത്വത്തിലും വിപുലമായ പരിപാടികളോടെ നബിദിന റാലി സംഘടിപ്പിച്ചു

പുല്‍പ്പള്ളി ടൗണില്‍ നബിദിന റാലി സംഘടിപ്പിച്ചു

ഹിദായത്തുല്‍ ഇസ്ലാം സംഘം കമ്മറ്റി ആഭിമുഖ്യത്തില്‍ പുല്‍പ്പള്ളി ടൗണില്‍ നടത്തിയ നബിദിന റാലിയില്‍ നൂറ് കണക്കിനാളുകള്‍ പങ്കെടുത്തു. പള്ളി അങ്കണത്തില്‍ നിന്ന് ആരംഭിച്ച നബിദിന റാലി ടൗണ്‍ ചുറ്റി പള്ളിയില്‍ സമാപിച്ചു.തുടര്‍ന്ന് മദദേ മദീന മിലാദ് പ്രോഗ്രാം സുബുലുല്‍ ഹുദാ മദ്‌റസ അങ്കണത്തില്‍ നടത്തിയ പൊതുസമ്മേളനം ശമീര്‍ റഹ്‌മാനി പാക്കണ ഉദ്ഘാടനം ചെയ്തു.ഉസ്താദ് സിദ്ധീഖ് വാഫി ആലിംതറ ഓമശ്ശേരി, കെ.എച്ച് അബ്ദുറഹിമാന്‍, കെ.പിമാനു എന്നിവര്‍ സംസാരിച്ചു.മൗലിദ് സദസ്സ്, ഘോഷയാത്ര, ദഫ് പ്രദര്‍ശനം മദ്‌റസ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ എന്നിവയുമുണ്ടായിരുന്നു.

സുല്‍ത്താന്‍ ബത്തേരിയുടെ വിവിധ ഭാഗങ്ങളില്‍ നബിദിനം സംഘടിപ്പിച്ചു

സുല്‍ത്താന്‍ ബത്തേരിയുടെ വിവിധ ഭാഗങ്ങളില്‍ നബിദിനം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. പഴേരി നൂരിയ്യ ജമാഅത്ത് കമ്മറ്റിക്ക് കീഴില്‍ നബിദിനാഘോഷ റാലിക്ക് മഹല്ല് ഖത്വീബ് മുഹമ്മദ് കുട്ടി ഫൈസി, മഹല്ല് പ്രസിഡണ്ട് കെ. നൂറുദ്ദീന്‍, അബു കടപ്പാടത്ത്, അഹമ്മദ് ബ്ലാങ്കര, എന്‍ സാലീം, കെ. അലി, മുഹമ്മദ് റാഫി, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


അമ്പലവയലില്‍ നബിദിന റാലി സംഘടിപ്പിച്ചു

അമ്പലവയല്‍ അമ്പുകുത്തി നുസ്‌റത്തല്‍ ഇസ്ലാം മഹല്ല് കമ്മറ്റി നേതൃത്വത്തില്‍ നബിദിന റാലി സംഘടിപ്പിച്ചു.റാലിക്ക് തുടക്കം കുറിച്ച് മഹല്ല് പ്രസിഡണ്ട് സി എ മൊയ്തു ഹാജി പതാക ഉയര്‍ത്തി.

 

 

 

Leave A Reply

Your email address will not be published.

error: Content is protected !!