ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറായി പ്രൊമോഷന്‍ ലഭിച്ച് തിരുവനന്തപുരത്തേക്ക് സ്ഥലം മാറിപ്പോകുന്ന ഡോ. സക്കീനക്ക് ജില്ലാ മെഡിക്കല്‍ ഓഫീസിലെ സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി.അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് വി.വി. മുരളീധരന്‍ അധ്യക്ഷനായിരുന്നു.
അഡീഷണല്‍ ഡയറക്ടര്‍ക്ക് പുറമെ സ്റ്റേറ്റ് സര്‍വ്വേലന്‍സ് ഓഫീസറായും എന്‍വിബിഡിസിപി യുടെ സ്റ്റേറ്റ് നോഡല്‍ ഓഫീസറായും ഡോ. സക്കീന ചാര്‍ജ്ജ് എടുത്തിട്ടുണ്ട്.2021 നവംബറിലാണ് ഡോ. സക്കീന ഡിഎംഒ ആയി ചാര്‍ജ്ജ് എടുത്തത്.പുതിയ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിയമിതനാകുന്നത് വരെ ഡി.എം.ഒ യുടെ ചാര്‍ജ്ജ് ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പി ദിനീഷ് വഹിക്കും.ജില്ലയില്‍ ആരോഗ്യ മേഖലയില്‍ ഒട്ടേറെ നൂതന പദ്ധതികള്‍ക്ക് തുടക്കമിടാനും പല ആശുപത്രികളുടെയും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാനും ഡോ. സക്കീനക്ക് കഴിഞ്ഞതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ഡെപ്യൂട്ടി ഡി.എം.ഒ മാരായ ഡോ. പി. ദിനീഷ്, ഡോ. പ്രിയ സേനന്‍, ഡോ. ആന്‍സി, ജില്ലാ മാസ്സ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ടെക്‌നിക്കല്‍ അസിസ്റ്റന്റ്മാരായ സി.സി. ബാലന്‍, കെ.എം. ഷാജി, സ്റ്റാഫ് സെക്രട്ടറി സി. സമദ്, മൂസക്കുട്ടി, നിതിന്‍ഷാജ്, റോബിന്‍ എന്നിവര്‍ സംസാരിച്ചു.