സംസ്ഥാന സ്‌കൂള്‍ വോളിബോള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ വാളാട് ജിഎച്എസ്എസില്‍ നിന്ന് 8 വിദ്യാര്‍ത്ഥികള്‍
സംസ്ഥാന സ്‌കൂള്‍ വോളിബോള്‍ മത്സരത്തില്‍ ജില്ലയ്ക്ക് വേണ്ടി മത്സരിക്കാന്‍ വാളാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും എട്ട് വിദ്യാര്‍ത്ഥികള്‍.ബത്തേരിയില്‍ നടന്ന ജില്ലാ സ്‌കൂള്‍ വോളിബോള്‍ മത്സരത്തിലാണ് വാളാട് ജിഎച്ച്എസ്എസിലെ എട്ട് വിദ്യാര്‍ത്ഥികള്‍ ജില്ലാ ടീമിലേക്ക് അര്‍ഹത നേടിയത്.സബ് ജൂനിയര്‍ വിഭാഗത്തില്‍ സെബിന്‍,അഭിജിത്ത് ബിജു, ജെസ്വിന്‍,മുഹമ്മദ് സഫ്നാസ്,ജൂനിയര്‍ വിഭാഗത്തില്‍ മുഹമ്മദ് സനൂഫ്, സീനിയര്‍ ബോയ്സില്‍ ഷാനില്‍,അമല്‍ ജിത്ത്, യദുഗുല്‍ എന്നിവരാണ് മത്സരിക്കുന്നത്.പതിനെട്ടാം തീയതി കണ്ണൂരിലാണ്
സംസ്ഥാന സ്‌കൂള്‍ വോളിബോള്‍ മത്സരം.സ്‌കൂളിലെ കായിക അധ്യാപകനായ മനോജ് മാസ്റ്ററുടെ ശിക്ഷണത്തിലാണ് കുട്ടികള്‍ പരിശീലനം നേടിയത്.