കക്കൂസ് മാലിന്യം ഓടയിലേക്ക്; ഹോസ്റ്റല്‍ അടച്ചുപൂടി നഗരസഭ

0

കല്‍പ്പറ്റ അമ്പലേരിയിലെ ലക്കിടി ഓറിയന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ നിന്നുമാണ് കക്കൂസ് മാലിന്യമുള്‍പ്പെടെ ഓടയിലേക്ക് തള്ളിയത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നഗരസഭാ അധികൃതര്‍ പരിശോധന നടത്തി ഹോസ്റ്റല്‍ അടച്ചുപൂട്ടുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന അമ്പലേരിയിലെ മൂന്നുനില കെട്ടിടമാണ് ഹെല്‍ത്ത് ഇന്‍സെപക്ടര്‍ വി ബദറുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം ഒഴിപ്പിച്ചത്. പ്രദേശവാസിയായ സി. പി ഹൗസില്‍ സി.പി അബ്ദുള്‍ റഹ്മാന്റെ കൃഷിയിടത്തിലേക്കും കിണറ്റിലേക്കുമാണ് രാത്രി മേട്ടോര്‍ ഉപയോഗിച്ച് മാലിന്യം ഒഴുക്കിയതെന്നും പരാധിയുണ്ട്. നഗരസഭാ വൈസ് ചെയര്‍മാന്‍ ആര്‍ രാധാകൃഷ്ണന്‍, ജുനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.ടി ഷജില്‍, ഇ.ജി ഷാരിഫ്, എ.ബി കൃഷ്ണന്‍ തുടങ്ങിയവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!