സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു.

0

കോട്ടയം ആലപ്പുഴ ജില്ലകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കോട്ടയം നീണ്ടൂരും കുട്ടനാടന്‍ മേഖലയിലുമാണ് രോഗബാധ കണ്ടെത്തിയത്. രോഗവ്യാപനം തടയാന്‍ നടപടിയെടുത്തതായി മന്ത്രി കെരാജു അറിയിച്ചു. അരലക്ഷത്തോളം പക്ഷികളെ കൊന്നൊടുക്കും.

താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപാലിലേക്ക് അയച്ച 8 സാമ്പിളുകളില്‍ അഞ്ച് എണ്ണത്തില്‍ രോഗബാധ സ്ഥിരീകരിച്ചതായും മന്ത്രി അറിയിച്ചു. വൈറസ് ഉണ്ടാകുന്ന വ്യതിയാനം അനുസരിച്ച് മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയുണ്ടെങ്കിലും ഇതുവരെ ഈ വൈറസ് മനുഷ്യരില്‍ പകര്‍ന്നിട്ടില്ല എന്നാണ് വിദഗ്ധര്‍ അറിയിക്കുന്നത് . രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കേന്ദ്ര നിര്‍ദ്ദേശ പ്രകാരം തുടര്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.രോഗം സ്ഥിരീകരിച്ച ആലപ്പുഴ കോട്ടയം ജില്ലകളില്‍ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!