സംസ്ഥാനത്തേക്കുള്ള ലഹരിഒഴുക്കിന് തടയിടാന്‍ മുത്തങ്ങയില്‍ ഇനി പൊലിസ് എയ്ഡ് പോസ്റ്റും

0

സംസ്ഥാന അതിര്‍ത്തിയായ മുത്തങ്ങയില്‍ പൊലിസ് എയിഡ് പോസ്റ്റിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു. സംസ്ഥാനത്തേക്ക് ലഹരിഒഴുക്ക് തടയുക എന്ന ലക്ഷ്യവുമായി പൊലിസിന്റെ ലഹരി വിരുദ്ധ പദ്ധതിയായ യോദ്ധാവിന്റെ ഭാഗമായാണ് എയിഡ് പോസ്റ്റ് വീണ്ടും പ്രവര്‍ത്തനം തുടങ്ങിയത്.മാവോവാദി ഭീഷണിയെത്തുടര്‍ന്ന് ഏതാനും വര്‍ഷം മുമ്പ് എയ്ഡ്‌പോസ്റ്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു.ദേശീയപാതകൂടിയ മുത്തങ്ങവഴി എംഡിഎംഎ അടക്കമുളള മയക്കുമരുന്നിന്റെ വരവ് വര്‍ദ്ധിച്ച സാഹചര്യമാണ്. എക്‌സൈസിന്റെ ചെക്‌പോസ്റ്റിന് പുറമെ അതിര്‍ത്തിയില്‍ പൊലിസിന്റെ സാന്നിധ്യംകൂടി ശക്തമാകുന്നതോടെ ഇതുവഴിയുള്ള കള്ളക്കടത്ത് അടക്കമുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.അയല്‍ സംസ്ഥാനത്ത് നിന്നെത്തുന യാത്രാവാഹനങ്ങളും ചരക്ക് വാഹനങ്ങളും കര്‍ശന പരിശോധന നടത്തിയാണ് കടത്തിവിടുന്നത്.സംസ്ഥാന അതിര്‍ത്തിയായ മുത്തങ്ങിയില്‍ സെയില്‍സ് ടാക്സ് ചെക്ക് പോസ്റ്റ് ഉണ്ടായിരുന്നപ്പോള്‍ പ്രവര്‍ത്തിച്ച് കെട്ടിടത്തില്‍ തന്നെയാണ് എയിഡ് പോസ്റ്റ്ിന്റെ പ്രവര്‍ത്തനം ഇക്കഴിഞ്ഞ 18 മുതല്‍ പുനരാരംഭിച്ചിരിക്കുന്നത്.ഒരു എഎസ്‌ഐ, മൂന്ന് സിവില്‍ പൊലിസ് ഓഫീസര്‍മാര്‍, ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ എന്നിവരടങ്ങുന്ന അഞ്ചുപേരാണ് ഇവിടെ ഒരേസമയം ഡ്യൂട്ടിയിലുണ്ടാവുക.

Leave A Reply

Your email address will not be published.

error: Content is protected !!