വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

0

 

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അമ്പലവയല്‍ ആണ്ടൂര്‍ സ്വദേശിയായ അധ്യാപകന്‍ അറസ്റ്റില്‍. അമ്പലവയല്‍ കുറിഞ്ഞിലകം കുന്ന് സുരേഷ് ബാബു ആണ് അറസ്റ്റിലാത്.ഇയാള്‍ പത്താം ക്ലാസ് മുതല്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. നഗ്‌ന ദൃശ്യം പകര്‍ത്തി ഭീഷണിപ്പെടുത്തിയാണ് 2017 മുതല്‍ വിദ്യാര്‍ത്ഥിനിയെ ഉപദ്രവിച്ചത്. തലശ്ശേരിയില്‍ ബിരുദ വിദ്യാര്‍ത്ഥിനിയാണ്. നാട്ടിലേക്കുള്ള യാത്രക്കിടയിലും കുട്ടി അതിക്രമം നേരിട്ടിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.വിദ്യാര്‍ത്ഥിനിയുടെ കോളേജ് ഹോസ്റ്റലില്‍ ലോക്കല്‍ ഗാര്‍ഡിയനാണ് പ്രതി.

വിഷാദ അവസ്ഥയിലായ കുട്ടിയോട് അധ്യാപിക അന്വേഷിച്ചപ്പോഴാണ് 5 വര്‍ഷമായി തുടര്‍ച്ചയായിട്ടുള്ള പീഡന വിവരം പുറത്തുവന്നത്.പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

Leave A Reply

Your email address will not be published.

error: Content is protected !!