ഇന്ന് ലോക ഹൃദയ ദിനം:എന്റെ ഹൃദയമേ

0

ഹൃദയ സംരക്ഷണത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നതാണ് ഹൃദയദിനം ആചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ‘USE HEART FOR EVERY HEART’ എന്നതാണ് ഇത്തവണത്തെ ഹൃദയ ദിന സന്ദേശം. ലോകത്ത് പ്രതിവര്‍ഷം 17 ദശലക്ഷത്തിലധികം ആളുകള്‍ക്ക് ഹൃദ്രോഗം മൂലം ജീവന്‍ നഷ്ടപ്പെടുന്നുവെന്നാണ് കണക്കുകള്‍. ഇത് ആകെ മരണങ്ങളുടെ 32 ശതമാനമാണ്. ലോകത്ത് സംഭവിക്കുന്ന മൊത്തം മരണങ്ങളില്‍ 85 ശതമാനവും ഹൃദയാഘാതവും പക്ഷാഘാതവും മൂലമുണ്ടാകുന്നതാണ്. ഹൃദയസ്തംഭനമുണ്ടാകുന്ന അഞ്ചില്‍ ഒരാള്‍ 40 വയസിന് താഴെയുള്ളവരുമാണ്.ഹൃദ്രോഗങ്ങള്‍ മൂലം മരിക്കുന്നവരില്‍ 50 ശതമാനം പേരും ‘സഡണ്‍ കാര്‍ഡിയാക് അറസ്റ്റ്’ മൂലം മരിക്കുന്നവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍ . ജിമ്മും ഡയറ്റും ചിട്ടയായ ജീവിതശൈലിയുമൊക്കെ പിന്തുടര്‍ന്നിട്ടും പലരെയും മരണം കവര്‍ന്നെടുക്കുന്നതും ‘സഡണ്‍ കാര്‍ഡിയാക് അറസ്റ്റിലൂടെയാണ്.

Sudden Cardiac Arrest : മരണകാരണമാകാവുന്ന ‘സഡണ്‍ കാര്‍ഡിയാക് അറസ്റ്റ്’; ലക്ഷണങ്ങള്‍ അറിയാം

How to Tell if You Are at Risk for Heart Disease | Cardio Health

ഹൃദയമിടിപ്പിന്റെ താളം തെറ്റുക, പെട്ടെന്ന് ക്ഷീണമോ നെഞ്ച് വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടുക തുടങ്ങിയവയെല്ലാം ഹൃദയസ്തംഭനത്തിന്റെ സൂചനകളാണ്. ‘സഡണ്‍ കാര്‍ഡിയാക് അറസ്റ്റ്’ അഥവാ പെട്ടെന്നുണ്ടാകുന്ന ഹൃദയസ്തംഭനമാകുമ്പോള്‍ അത് കൂടുതല്‍ സങ്കീര്‍ണമാകുന്നു.ആഗോളതലത്തില്‍ പുരുഷന്മാരുടെ മരണങ്ങളില്‍ 20.3 ശതമാനത്തിന്റെയും സ്ത്രീകളുടെ മരണങ്ങളില്‍ 16.9 ശതമാനത്തിന്റെയും കാരണമാകുന്ന രോഗമാണ് ഹൃദ്രോഗം. കൊവിഡിനെ തുടര്‍ന്ന് മുപ്പതുകളിലും നാല്‍പതുകളിലുമുള്ളവരില്‍ പെട്ടെന്നുണ്ടാകുന്ന ഹൃദയസ്തംഭന കേസുകള്‍ 13 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്ന് അമേരിക്കന്‍ ഹാര്‍ട്ട് ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പഠനം സൂചിപ്പിക്കുന്നു. മറ്റ് അവയവങ്ങളിലേക്ക് രക്തം പമ്പ് ചെയ്തു കൊണ്ടിരുന്ന ഹൃദയം പെട്ടെന്ന് ഒറ്റയടിക്ക് മുന്നറിയിപ്പുകളൊന്നുമില്ലാതെ നിലച്ചു പോകുന്ന അവസ്ഥയാണ് ഹൃദയസ്തംഭനം അഥവാ കാര്‍ഡിയാക് അറസ്റ്റ്. ഹൃദയമിടിപ്പിന്റെ താളം തെറ്റുക, പെട്ടെന്ന് ക്ഷീണമോ നെഞ്ച് വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടുക തുടങ്ങിയവയെല്ലാം ഹൃദയസ്തംഭനത്തിന്റെ സൂചനകളാണ്. ‘സഡണ്‍ കാര്‍ഡിയാക് അറസ്റ്റ്’ അഥവാ പെട്ടെന്നുണ്ടാകുന്ന ഹൃദയസ്തംഭനമാകുമ്പോള്‍ അത് കൂടുതല്‍ സങ്കീര്‍ണമാകുന്നു.ആകെ ഹൃദ്രോഗങ്ങള്‍ മൂലം മരിക്കുന്നവരില്‍ 50 ശതമാനം പേരും ‘സഡണ്‍ കാര്‍ഡിയാക് അറസ്റ്റ്’ മൂലം മരിക്കുന്നവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഏത് പ്രായത്തിലുള്ള ആരെയും ബാധിക്കാവുന്ന മരണകാരണങ്ങളിലൊന്നാണ് സഡണ്‍ കാര്‍ഡിയാക് അറസ്റ്റ്. സഡണ്‍ കാര്‍ഡിയാക് അറസ്റ്റ് സംഭവിക്കുന്നത് നമ്മുടെ ഹൃദയത്തിനുള്ളിലെ ഇലക്ട്രിക് സര്‍ക്യൂട്ടില്‍ നടക്കുന്ന പ്രവര്‍ത്തനക്ഷമമല്ലാത്ത അവസ്ഥ കാരണം ഹൃദയത്തിലേക്കുള്ള രക്തയോട്ടം നിലക്കുന്നതാണ്. പലപ്പോഴും കുഴഞ്ഞു വീണ് മരിക്കുന്നത് ഇതിമൂലമാകാം.

സഡണ്‍ കാര്‍ഡിയാക് അറസ്റ്റി’ന്റെ ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

നെഞ്ച് വേദന
നെഞ്ചില്‍ അസ്വസ്ഥത
നെഞ്ചിടിപ്പ് കൂടുക
പള്‍സ് ഇല്ലാതാവുക.
ബോധം പോവുക.
തലകറക്കം.
ശ്വാസംമുട്ടല്‍
പെട്ടെന്ന് കുഴഞ്ഞുവീഴുക.
സംസാരിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുക.

കാര്‍ഡിയാക് അറസ്റ്റുണ്ടായാല്‍ പ്രാഥമികമായി കാര്‍ഡിയോപള്‍മിനറി റീസസിറ്റേഷന്‍ (സിപിആര്‍) നല്‍കേണ്ടത് രോഗിയെ രക്ഷപ്പെടുത്തുന്നതില്‍ നിര്‍ണായകമാണ്.

Cardiac Arrest - What Is Cardiac Arrest? | NHLBI, NIH

രക്തധമനികളില്‍ രക്തം കട്ടപിടിക്കുന്ന കൊറോണറി ഹാര്‍ട്ട് ഡിസീസ്, പുകവലി, മദ്യപാനം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, അമിതവണ്ണം, പ്രമേഹം, അലസമായ ജീവിതശൈലി എന്നിവയെല്ലാം ഹൃദയസ്തംഭനത്തിനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. ചിട്ടിയായ ജീവിതശൈലി, നല്ല ഭക്ഷണക്രമം, നല്ല ഉറക്കം, നിത്യവുമുള്ള വ്യായാമം, മദ്യപാന നിയന്ത്രണം, പുകവലിയും മറ്റ് ലഹരി മരുന്നുകളും ഒഴിവാക്കല്‍ തുടങ്ങിയവയിലൂടെയെല്ലാം ഹൃദ്രോഗ സാധ്യതകളെ തടയാന്‍ കഴിയും.

 

Leave A Reply

Your email address will not be published.

error: Content is protected !!