വീണ്ടും ചൂട് തുടങ്ങി; എസി ഓണാക്കുംമുൻപ് 6 കാര്യങ്ങൾ ശ്രദ്ധിക്കുക

0

 

തിരഞ്ഞെടുക്കുമ്പോൾ വളരെയധികം സൂക്ഷിക്കേണ്ട ഒരുപകരണമാണ് എസി. സാധാരണ കണ്ടുവരുന്ന ഒരു ടൺ എസി 12 മണിക്കൂർ പ്രവർത്തിപ്പിച്ചാൽ ആറ് യൂണിറ്റ് വൈദ്യുതി ചെലവാകും. എയർ കണ്ടീഷണറുകളിൽ വൈദ്യുതി ലാഭിക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

1. ശീതികരിക്കാനുള്ള മുറിയുടെ വലിപ്പം അനുസരിച്ച് അനുയോജ്യമായവ തിരഞ്ഞെടുക്കുക. വാങ്ങുന്ന സമയത്ത് ബി. ഇ. ഇ സ്റ്റാർ ലേബൽ ശ്രദ്ധിക്കുക. 5 സ്റ്റാർ ആണ് ഏറ്റവും കാര്യക്ഷമത കൂടിയത്.

2. എസി ഘടിപ്പിച്ച മുറികളിലേക്ക് ജനലുകൾ വാതിലുകൾ, മറ്റു ദ്വാരങ്ങൾ എന്നിവയിൽക്കൂടി വായു അകത്തേക്കു കടക്കുന്നില്ലെന്ന് ഉറപ്പു വരുത്തുക.

3. വീടിന്റെ പുറം ചുമരുകളിലും ടെറസ്സിലും വെള്ള നിറത്തിലുള്ള െപയിന്റ് ഉപയോഗിക്കുന്നതും ജനലുകൾക്കും ഭിത്തികൾക്കും ഷെയ്ഡ് നിർമ്മിക്കുന്നതും വീടിനു ചുറ്റും മരങ്ങൾ വച്ചു പിടിപ്പിക്കുന്നതും അകത്തെ ചൂട് കുറയ്ക്കാൻ സഹായിക്കും. ഫിലമെന്റ് ബൾബ് പോലുള്ള ചൂട് പുറപ്പെടുവിക്കുന്ന ഉപകരണങ്ങൾ മുറിയിൽ നിന്ന് ഒഴിവാക്കുക.

4. എസിയുടെ ടെംപറേച്ചർ സെറ്റിങ് 22 ഡിഗ്രി സെൽഷ്യസിൽ നിന്നും ഓരോ ഡിഗ്രി കൂടുമ്പോഴും 5% വരെ വൈദ്യുതി ഉപയോഗം കുറയും. അതിനാൽ 25 ഡിഗ്രി സെൽഷ്യസിൽ തെർമോസ്റ്റാറ്റ് സെറ്റ് ചെയ്യുന്നതാണ് ഉത്തമം.

5. എസിയുടെ കണ്ടെൻസറിന് ചുറ്റും ആവശ്യത്തിന് വായുസഞ്ചാരം ഉറപ്പു വരുത്തുക എസിയുടെ ഫിൽട്ടർ എല്ലാ മാസവും വൃത്തിയാക്കുക. എസിയുടെ കണ്ടെൻസർ യൂണിറ്റ് ഒരിക്കലും വീടിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് ഘടിപ്പിക്കാതിരിക്കുവാൻ ശ്രദ്ധിക്കുക.

6. കുറഞ്ഞ ചൂട്, അനുഭവപ്പെടുന്ന കാലാവസ്ഥകളിൽ കഴിവതും സീലിങ് ഫാൻ, ടേബിൾ ഫാൻ മുതലയാവ ഉപയോഗിക്കുക.

ഊർജ്ജ കാര്യക്ഷമത കൂടിയ ഇൻവെർട്ടർ എസി ഇന്ന് ലഭ്യമാണ്. ഒരുപക്ഷേ കേരളത്തിൽ ഇന്ന് കൂടുതൽ വിൽക്കപ്പെടുന്നത് ഇൻവെർട്ടർ എസികളാണ്. ഉയർന്ന കാര്യക്ഷമതയുള്ളതാണ് ഇത്തരം എയർ കണ്ടീഷണറുകൾ.

Leave A Reply

Your email address will not be published.

error: Content is protected !!