കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടാന ഒരേക്കര്‍ പാടത്തെ നെല്‍കൃഷി നശിപ്പിച്ചു
തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ അരമംഗലംഎടമല സുരേഷിന്റെ നെല്‍കൃഷിയാണ് കഴിഞ്ഞദിവസംആന നശിപ്പിച്ചത്.പാടത്തിറങ്ങിയ കാട്ടാന നെല്‍കൃഷി ചവിട്ടിയും പിഴുതും പൂര്‍ണ്ണമായും നശിപ്പിച്ചു. സ്ഥിരമായി കൃഷിയിടത്തില്‍ ആനയിറങ്ങുന്നത് വനം വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുമ്പോള്‍ കാവല്‍ നില്‍ക്കാന്‍ ജിവനക്കാരില്ല എന്ന നിരുത്തരപരമായ മറുപടിയാണ് അധികാരികളുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. ട്രഞ്ച് നവികരിക്കുകയോ തൂക്ക് ഫെന്‍സിംഗ് സ്ഥാപിക്കുകയോ ചെയ്ത് കൃഷിയിടത്തിന് സംരക്ഷണം നല്‍കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.കൃഷിയിടത്തില്‍ വന്യമൃഗങ്ങള്‍ നാശനഷ്ടങ്ങള്‍ വരുത്താത്ത രീതിയില്‍ പ്രധിരോധ മാര്‍ഗ്ഗങ്ങള്‍ സ്വികരിക്കാന്‍ വനം വകുപ്പ് തയ്യാറായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്കൊരുങ്ങുകയാണ് പ്രദേശവാസികള്‍