മേപ്പാടി ടൗണിലെ സ്വകാര്യ ലോഡ്ജില്‍ നിന്നും 205 ഗ്രാം കഞ്ചാവുമായി മധ്യവയസ്‌കന്‍ പിടിയില്‍.വൈത്തിരി സ്വദേശി പ്രാഞ്ചി എന്ന ഫ്രാന്‍സിസിനെയാണ് പിടികൂടിയത്.കഞ്ചാവ് കേസ്സുകളില്‍ നിരവധി തവണ ശിക്ഷിപ്പെട്ടയാളാണ് പ്രതി.ഇയാള്‍ക്ക് കഞ്ചാവ് എത്തിച്ച് നല്‍കിയിരുന്നതും റൂം എടുത്ത് നല്‍കിയിരുന്നതുമായ പൊഴുതന സ്വദേശി അലി രണ്ടാം പ്രതിയാണ്.പ്രതിയെ കല്‍പറ്റ എക്‌സൈസ് റെയിഞ്ച് ഓഫീസില്‍ ഹാജാരാക്കി. കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനുപ് വി.പിയും സംഘവും നടത്തിയ പരിശോധനയിലാണ പ്രതിയെ പിടികൂടിയത്.കര്‍ണ്ണാടകയില്‍ നിന്നും അലി എത്തിക്കുന്ന കഞ്ചാവ് ചെറു പൊതികളിലാക്കി ഫ്രാന്‍ഡസിസിന് കല്‍പ്പറ്റ ടൗണ്‍ ഭാഗത്ത് വില്‍പ്പന നടത്തുകയാണ് പതിവ്.ഇയാളില്‍ നിന്ന് നിന്ന് കഞ്ചാവ് വിറ്റു കിട്ടിയ 11500 രൂപയും , മൊബൈല്‍ ഫോണും , കഞ്ചാവ് പൊതിയാകാന്‍ ഉപയോഗിച്ച നിരവധി പ്ലാസ്റ്ററിക് കവറുകള്‍ കണ്ടെത്തി പ്രതിയുടെ മൊബൈല്‍ നിന്നും വിദ്യാര്‍ത്ഥികള്‍ , അന്യ സംസ്ഥാന തൊഴിലാളികള്‍ എന്നിവര്‍ നിരന്തരം കഞ്ചാവിന്് വേണ്ടി ബന്ധപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. പ്രിവന്റീവ് ഓഫീസര്‍ എംഎ രഘു , ജോണി .കെ സിവില്‍ എക്‌സൈസ് ഓഫീസര്‍ അനന്തു എസ്എസ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.