ഹാട്രിക് കിരീടനേട്ടവുമായി മീനങ്ങാടി ഫുട്‌ബോള്‍ അക്കാദമി

0

ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനും മീനങ്ങാടി ഫുട്‌ബോള്‍ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച ജില്ലാ യൂത്ത് ഫുട്‌ബോള്‍ ലീഗില്‍ മൂന്ന് വിഭാഗങ്ങളിലും മീനങ്ങാടി ഫുട്‌ബോള്‍ അക്കാദമി ചാമ്പ്യന്‍മാരായി.സി. പി ബിനോയ്, ഫൗജു വി അബ്ബാസ് എന്നിവരാണ് ടീമിന്റെ പരിശീലകര്‍.സമാപന സമ്മേളനം മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റകെ വി വിനയന്‍ ഉദ്ഘാടനം ചെയ്തു.U 17 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മുണ്ടേരി ഇലവന്‍ ബ്രദര്‍സിനെ 1-1 എന്ന സ്‌കോറിനു സമനിലയില്‍ തളച്ച മീനങ്ങാടി ഗ്രൂപ്പ് വിജയികളായാണ് ടൂര്‍ണമെന്റ് ചാമ്പ്യന്‍മാരായത്. U 14 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ലോട്ടസ് എഫ് സി മാനന്തവാടിയെ എതിരില്ലാത്ത എട്ടു ഗോളുകള്‍ക്കും U 15 വിഭാഗം ആണ്‍കുട്ടികളുടെ ഫൈനലില്‍ ബത്തേരി അല്‍ -ഇതിഹാദ് അക്കാദമിയെ ഏകപക്ഷീയമായ ഒരു ഗോളിനും തോല്‍പ്പിച്ചാണ് മീനങ്ങാടി കിരീടം ചൂടിയത്. അവാര്‍ഡ് വിതരണം പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബേബി വര്‍ഗീസ് അധ്യക്ഷനായി. ഡി എഫ് എ സെക്രട്ടറി പ്രവീണ്‍ സ്വാഗതവും സുരേഷ് കെ.കെ നന്ദിയും പറഞ്ഞു. കെ എഫ് എ എക്‌സിക്യൂട്ടീവ് അംഗം ശ്രീ ഷാജി മുഖ്യാതിഥി ആയിരുന്നു.ദിലീപ് ജോര്‍ജ്, പ്രിമേഷ് എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!