ആദിവാസി യുവതിയെ ബലാല്‍സംഗം ചെയ്ത പരാതിയില്‍ മറ്റൊരു യുവാവ് കൂടി അറസ്റ്റില്‍

0

26 കാരിയായ ആദിവാസി യുവതിയെ ബലാല്‍സംഗം ചെയ്ത പരാതിയില്‍ മറ്റൊരു യുവാവ് കൂടി അറസ്റ്റില്‍. തവിഞ്ഞാല്‍ നാല്‍പ്പത്തിനാല് സ്വദേശിയായ ആറാംതൊടി സുജീഷ് (37) നെയാണ് എസ്എംഎസ് – ഡിവൈഎസ്പിയുടെ ചാര്‍ജ് വഹിക്കുന്ന മാനന്തവാടി ഡിവൈഎസ്പി – എ പി.ചന്ദ്രന്‍ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഈ യുവതിയെ ബലാല്‍സംഘം ചെയ്തു എന്ന കേസില്‍ കഴിഞ്ഞ ദിവസം തവിഞ്ഞാല്‍ നാല്‍പ്പത്തിനാല് സ്വദേശിയായ ആറാംതൊടി ഷനോജിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പോലീസ് സംഘത്തില്‍ എ.എസ്.ഐമാരായ മോഹനന്‍, രജിത, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സാബു എന്നിവരും ഉണ്ടായിരുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!