നെഴ്‌സിംഗ് സ്‌കൂള്‍ കെട്ടിടത്തിന്റെ സുരക്ഷാ ഭിത്തി തകര്‍ന്നു
പനമരം നെഴ്‌സിംഗ് സ്‌കൂള്‍ കെട്ടിടത്തിന്റെ സുരക്ഷ ഭിത്തി തകര്‍ന്നു.കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയെ തുടര്‍ന്നാണ് പനമരം നെഴ്‌സിംഗ് സ്‌കൂളിലെ ഹൈസ്‌കൂള്‍ കെട്ടിടത്തിനോട് ചേര്‍ന്ന സുരക്ഷാ മതിലിന്റെ ഒരു ഭാഗം പൊളിഞ്ഞത.്അവശേഷിക്കുന്ന മതിലിന്റെ ചില ഭാഗങ്ങളില്‍ വിള്ളല്‍ സംഭവിച്ചിട്ടുണ്ട്. സ്‌കൂള്‍ കെട്ടിടത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഭാഗം പൊളിഞ്ഞതിനാല്‍ കെട്ടിടത്തിനും ഇത് ഭീഷണിയായി തീര്‍ന്നിട്ടുണ്ട്.മഴ ശക്തമായാല്‍ ശേഷിക്കുന്ന മതിലും ഇടിഞ്ഞ് വീഴാനാണ് സാധ്യത ഇത് കൂടുതല്‍ അപകടത്തിന് കാരണമായി തീരും.ഇടിഞ്ഞ ഭാഗം എത്രയും വേഗം പുനര്‍ നിര്‍മ്മിക്കണമന്ന ആവശ്യം ശക്തമാകുന്നു.