രേഖകളില്ലാത്ത പണവുമായി മൂന്ന് പേര്‍ പിടിയില്‍

0

മതിയായ രേഖകളിലില്ലാതെ സംസ്ഥാനത്തേക്ക് കടത്താന്‍ ശ്രമിച്ച പണവുമായി മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ മൂന്ന് പേര്‍ പിടിയില്‍. കര്‍ണാടക സ്വദേശികളായ ബി ബി രവി, ദീപക് കുമാര്‍, ബസവരാജു എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്നും രേഖകകളില്ലാത്ത 13 ലക്ഷം രൂപ എക്‌സൈസ് ചെക്ക് പോസ്റ്റ് അധികൃതര്‍ കണ്ടെടുത്തു. ബാഗിലാക്കി കാറില്‍ സീറ്റിനടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം. ചാമരാജ് നഗറില്‍ നിന്നും നിലമ്പൂരിലേക്കുള്ള യാത്രമദ്ധ്യേയാണ് സംഘം പിടിയിലായത്.എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി ഷറഫുദ്ദീന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ കെ വി വിജയകുമാര്‍, എം ബി ഹരിദാസന്‍, സിഇഒമാരായ ചാള്‍സ്‌കുട്ടി, നിഷാദ്, അനിത, സിത്താര എന്നിവര്‍ ചേര്‍ന്നാണ് പണംപിടികൂടിയത്. ഇന്ന് രാവിലെ പന്ത്രണ്ടേകാലോടെയാണ് സംഭവം.

Leave A Reply

Your email address will not be published.

error: Content is protected !!
08:55